Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചെന്നിത്തല 2011ല്‍ ഹരിപ്പാട് എത്തിയതും സിപിഎം മണ്ഡലം സിപിഐക്ക് നല്‍കി; ചെന്നിത്തലയ്‌ക്കെതിരായ അന്വേഷണങ്ങളും നിലച്ചു; ആലപ്പുഴയിലെ ബംഗാള്‍ മോഡല്‍ സഖ്യം

മ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്ന ചെന്നിത്തലയ്‌ക്കെതിരെ ഗുരുതരമായ നിരവധി ആരോപണങ്ങളാണുയര്‍ന്നത്. പലതിലും പിണറായി സര്‍ക്കാരിന്റെ തുടക്കകാലത്ത് പ്രഖ്യാപിച്ച അന്വേഷണങ്ങള്‍ എവിടെയെത്തിയെന്ന് ആര്‍ക്കും അറിയില്ല.

ഡോ. പി. ശിവപ്രസാദ്byഡോ. പി. ശിവപ്രസാദ്
Mar 18, 2021, 10:05 am IST
inKerala

കൊല്ലം: കാലങ്ങളായി തെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മും കോണ്‍ഗ്രസുമായി തുടരുന്ന അവിശുദ്ധ സഖ്യവും നീക്കുപോക്കും ചര്‍ച്ചയാകുമ്പോള്‍ ശ്രദ്ധേയമാകുന്ന മണ്ഡലങ്ങളാണ് ഹരിപ്പാടും ചെങ്ങന്നൂരും.  സ്വന്തം ഘടക കക്ഷിയായ സിപിഐയെ പോലും ചതിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഹരിപ്പാട്ട് സഹായിക്കുന്നത് സിപിഎമ്മാണെന്നത് പരസ്യമായ രഹസ്യമാണ്. ഇത്തവണയും വോട്ടുമറിക്കലിന് കളമൊരുങ്ങി കഴിഞ്ഞു. ചെങ്ങന്നൂരിലെ രണ്ട് തദ്ദേശസ്ഥാപനങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ പോലും തള്ളിപ്പറഞ്ഞ് കോണ്‍ഗ്രസ്, ഇടതുപക്ഷത്തിന് ഏകപക്ഷീയമായ പിന്തുണ നല്‍കിയത് ഇതിന്റെ ഭാഗമാണ്.  

 ഇത് ചര്‍ച്ചയാകാതിരിക്കാനാണ് രമേശ് ചെന്നിത്തല കുപ്രചാരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്ന ചെന്നിത്തലയ്‌ക്കെതിരെ ഗുരുതരമായ നിരവധി ആരോപണങ്ങളാണുയര്‍ന്നത്. പലതിലും പിണറായി സര്‍ക്കാരിന്റെ തുടക്കകാലത്ത് പ്രഖ്യാപിച്ച അന്വേഷണങ്ങള്‍ എവിടെയെത്തിയെന്ന് ആര്‍ക്കും അറിയില്ല. എല്ലാം ഒത്തുകളിയുടെ ഭാഗമായി പൂട്ടിക്കെട്ടി. പോലീസ് നിയമന തട്ടിപ്പ് കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണവും ഹരിപ്പാട് മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണവും എങ്ങുമെത്താതെ അവസാനിച്ചു.  

ഒത്തുകളി രാഷ്‌ട്രീയത്തിന്റെ കരാര്‍ ഉറപ്പിക്കലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സ്വന്തം നാടായ ചെന്നിത്തല പഞ്ചായത്തിലും, ചെങ്ങന്നൂര്‍ മണ്ഡലത്തിലെ തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലും നടന്ന ജനാധിപത്യവിരുദ്ധ സഖ്യം. തെരഞ്ഞെടുപ്പില്‍ പോരടിച്ച സിപിഎമ്മും കോണ്‍ഗ്രസും ഭരണം പിടിക്കാന്‍ ഒന്നിക്കുകയായിരുന്നു.  ഇരു പഞ്ചായത്തുകളിലും കോണ്‍ഗ്രസ്, സിപിഎമ്മിനെ പിന്തുണച്ചു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താനെന്ന കാരണം പറഞ്ഞാണ് കോണ്‍ഗ്രസ്, സിപിഎമ്മിനെ പിന്തുണച്ചത്.  രണ്ടിടത്തും കോണ്‍ഗ്രസ് പിന്തുണയോടെ ജയിച്ചതിനാല്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും രണ്ടു വട്ടമാണ് രാജി വെച്ചത്. നിയമസഭാ തെരഞ്ഞടുപ്പ് വരെ രാജി എന്ന നാടകം തുടരുക, പിന്നീട് ഒന്നിച്ച് ഭരണം  നടത്തുക എന്ന തന്ത്രമാണ് ഇരുകൂട്ടരും പയറ്റുന്നത്. രമേശ് ചെന്നിത്തല ഹരിപ്പാട് മത്സരിച്ച കഴിഞ്ഞ രണ്ടു ടേമിലും സിപിഎമ്മിലെ ഒരു വിഭാഗം  രമേശിനെ  സഹായിക്കുകയായിരുന്നു എന്ന് വോട്ടു കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇത്തവണ നില പരുങ്ങലിലായ ചെങ്ങന്നൂരിലെ സിപിഎം സ്ഥാനാര്‍ത്ഥി സജി ചെറിയാനും രമേശ് ചെന്നിത്തലയും തമ്മിലുള്ള  നീക്കുപോക്കിന്റെ ഭാഗമായാണ് ഇരു പഞ്ചായത്തുകളിലും കോണ്‍ഗ്രസ് ഏകപക്ഷീയമായി സിപിഎമ്മിനെ പിന്തുണയ്‌ക്കുന്നതെന്നാണ് വിമര്‍ശനം. ഇരു പാര്‍ട്ടികളിലെയും  അണികളില്‍ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.  

സിപിഎം സ്ഥിരമായി മത്സരിച്ചിരുന്ന ഹരിപ്പാട് മണ്ഡലം 2011ല്‍ രമേശ് ചെന്നിത്തല മത്സരിക്കാന്‍ എത്തിയതോടെയാണ് സിപിഐക്ക് വിട്ടുനല്‍കിയത്. സിപിഎം, കോണ്‍ഗ്രസ് ഒത്തുകളിയുടെ ഭാഗമായിരുന്നു ആലപ്പുഴ മണ്ഡലം സിപിഎം ഏറ്റെടുത്ത്  സിപിഐക്ക് ഹരിപ്പാട് നല്‍കിയത്. 2011ല്‍ സിപിഐയിലെ ജി. കൃഷ്ണപ്രസാദിനെ 5520 വോട്ടിനു തോല്‍പ്പിച്ച രമേശ് ചെന്നിത്തല കഴിഞ്ഞ തവണ 18621 വോട്ടാക്കി ഭൂരിപക്ഷം വര്‍ധിപ്പിച്ചു. സിപിഐയുടെ പി. പ്രസാദായിരുന്നു എതിരാളി. 2011ല്‍ സിപിഐ സ്ഥാനാര്‍ത്ഥിക്ക് 61858 വോട്ടുകളാണ് ലഭിച്ചത്. എന്നാല്‍ 2016ല്‍ 57359 വോട്ടായി കുറഞ്ഞു. കോണ്‍ഗ്രസിന് അതിന് അനുസരിച്ച് വോട്ടുകള്‍ വര്‍ദ്ധിക്കുകയും ചെയ്തു. ഇടതുപക്ഷത്തെ ഒരു വിഭാഗം വോട്ടുകള്‍ യുഡിഎഫിന് മറിഞ്ഞു എന്ന് വ്യക്തം.

 ബിജെപിക്കാകട്ടെ വോട്ടുകള്‍ ഗണ്യമായി വര്‍ധിക്കുകയാണുണ്ടായത്. 2011ല്‍ 3145 വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. 2016ല്‍ ഇത് 12985 വോട്ടുകളായി വര്‍ദ്ധിച്ചു, പിന്നീട് ലോക്സഭാ തെരഞ്ഞെടുപ്പിലും, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ ഇതിന്റെ ഇരട്ടിയിലേറെ വോട്ടുകള്‍ നേടി കരുത്ത് തെളിയിക്കാന്‍ എന്‍ഡിഎയ്‌ക്കായി. ഇത്തവണ ജില്ലാ കൗണ്‍സിലും, ജില്ലാ എക്‌സിക്യൂട്ടിവും നിര്‍ദ്ദേശിച്ച പേരുകള്‍ പോലും തള്ളി കൊല്ലം സ്വദേശിയായ എഐവൈഎഫ് നേതാവിനെ ഹരിപ്പാട് സ്ഥാനാര്‍ത്ഥിയാക്കിയത് സിപിഐയും സംശയനിഴലിലാക്കിയിട്ടുണ്ട്.

Tags: congressalappuzhaഎല്‍ഡിഎഫ്‌cpimയുഡിഎഫ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

Kerala

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

Kerala

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.