ചെന്നൈ:ചെന്നൈ, കോയമ്പത്തൂര്‍, സേലം, വിരുദുനഗര്‍, തേനി എന്നിവിടങ്ങളിലായി 20 ഇടങ്ങളില്‍ നടന്ന തിരച്ചിലില്‍ 400 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത വരുമാനം കണ്ടെത്തിയതായി ആദായനികുതി വകപ്പ്. വിദേശ സ്ഥാപനങ്ങള്‍ വഴിയും ബാങ്ക് അക്കൗണ്ടുകള്‍ വഴിയും കണക്കില്‍പ്പെടാതെ വന്‍തുക ഒരു സംഘം വ്യക്തികള്‍ കൈമാറുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്.
മാര്‍ച്ച് 11നാണ് റെയ്ഡ് തുടങ്ങിയത്. കാര്ഷികചരക്കുകളുടെ വില്പനയും വാങ്ങലും കാണിച്ചാണ് കള്ളക്കണക്ക്. ഇന്ത്യയില്‍ നിന്നുള്ള പണം വിദേശത്തെ വിവിധ വ്യക്തികളുടെ സ്വകാര്യ അക്കൗണ്ടുകളിലേക്ക് മാറ്റുകയാണ്. ഈ സംഘം കഴിഞ്ഞ മൂന്ന് നാല് വര്‍ഷങ്ങള്‍ക്കകം ചെന്നൈയിലെ പ്രധാനപ്പെട്ട ലൊക്കേഷനുകളില്‍ ഭൂമി വാങ്ങി. 25 ലക്ഷ്വറി കാറുകളും പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: