തിരുവനന്തപുരം: ബിജെപിയ്ക്ക് വേണ്ടി ചവറയില്‍ താമരവിരിയിക്കാന്‍ എത്തുന്ന വിവേക് ഗോപന് എന്ന നടന് മോദിയുടെ ആരാധകന്. താന്‍ പണ്ട് ശാഖയില്‍ പോയിരുന്നതായും വിവേക് ഗോപന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
മോദിയുടെ കാര്യപ്രാപ്തിയിലും തീരുമാനം എടുക്കാനുള്ള കഴിവിലും ആകൃഷ്ടനായാണ് വിവേക് ഗോപന് ബിജെപിയിലൂടെ രാഷ്ട്രീയത്തില്‍ രണ്ടാമങ്കം കുറിക്കുന്നത്. ചവറയില്‍ താമര വിരിയിക്കുകയാണ് ലക്ഷ്യമെന്നും വിവേക് ഗോപന് ആത്മവിശ്വാസത്തോടെ പറയുന്നു.
ഇനി രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടാനാണ് വിവേക് ഗോപന്റെ തീരുമാനം. കൊല്ലം ജില്ലയിലെ ചവറയില്‍ കനത്ത പോരാട്ടമാണ് ഇക്കുറി. മത്സ്യത്തൊഴിലാളികള്‍ക്ക് ഏറെ മുന്‍തൂക്കമുള്ള ചവറയില്‍ കഴിഞ്ഞ തവണ ആര്‍എസ്പിയുടെ ഷിബു ബേബി ജോണിനെ 6189 വോട്ടുകള്‍ക്ക് തറപറ്റിച്ച വിജയന്‍പിള്ളയുടെ മകന് ഡോ. സുജിത്ത് വിജയനാണ് ഇക്കുറി ഇടത് സ്ഥാനാര്‍ത്ഥി. യുഡിഎഫിനായി ഷിബു ബേബിജോണും മത്സരിക്കുന്നു. ബിജെപിയുടെ ജനങ്ങള്‍ക്കിടയിലുള്ള മുന്നേറ്റവും എല്‍ഡിഎഫിനോടും യുഡിഎഫിനോടുമുള്ള വെറുപ്പും തന്റെ താരസ്വാധീനവും മുതലാക്കി ജയിക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് വിവേക് ഗോപന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: