മരണദേവനെ നാം കാലന് എന്നു വിളിക്കുന്നു, അര്‍ത്ഥാപകര്‍ഷം വന്ന വാക്കാണിത.് യമന്‍,യമരാജന്, യമധര്മ്മന് എന്നെല്ലാം മൃത്യുദേവന് പകരം പദങ്ങള്‍. അനുഭവസമ്പത്തുള്ള, തത്വജ്ഞാനിയായ ഒരാചാര്യനാണ് കഠോപനിഷത്തിലെ യമധര്മ്മന്.
വിചാരവിപ്ലവത്തിലൂടെ സത്യത്തെ നിര്‍ധാരണം ചെയ്യുകയാണ് ഉപനിഷത്തുക്കള്‍. വാജശ്രവസ്സു നടത്തുന്ന മഹായാഗത്തിന്റെ പേര് വിശ്വജിത്ത്. ലോകം മുഴുവനും ജയിക്കാനായി നടത്തുന്ന യജ്ഞമാണിത്. വ്യക്തിയുടെ സമസ്ത സ്വത്തും ദാനം ചെയ്യുക എന്നതാണ് പരമപ്രധാനം. അങ്ങനെ യജ്ഞഫലം നേടി മോക്ഷപ്രാപ്തനാവുക.
കഠോപനിഷത്ത് ഒന്നാം അധ്യായം, ഒന്നാം വല്ലി തുടങ്ങുന്നത് ‘ഉശന്‍’ എന്ന ക്രിയാശബ്ദത്തോടെയാണ്.’ആഗ്രഹിച്ചുകൊണ്ട്’ എന്നര്‍ത്ഥം. ആഗ്രഹിച്ചവന് എന്നുംപറയാം. സ്വാമി വിവേകാനന്ദന് അത്ഭുതപ്പടുന്നു.’എന്തൊരു തുടക്കം’.
ദക്ഷിണയായി നല്കുന്ന പശുക്കളുടെ വിശേഷണങ്ങള്‍ ശ്രദ്ധിക്കുക ‘പീതോദകങ്ങള്’ അര്‍ത്ഥം വെള്ളം കുടിക്കാത്ത.’ജഗ്ധതൃണങ്ങള്’, അര്‍ത്ഥം പുല്ലു തിന്നാത്ത ‘ദുഗ്ധദോഹങ്ങള്’, അര്‍ത്ഥം പാലുതരാത്ത ‘നിരിന്ദ്രിയകള്’ അര്‍ത്ഥം പേറ് മാറിയ എത്ര തീക്ഷ്ണ പദങ്ങളാണിവിടെ ഋഷികവി തെരെഞ്ഞടുത്തിരിക്കുന്നത് ഒരു മണി ചാണകം പോലും തരാത്ത മച്ചിപ്പശുക്കളെ ബ്രാഹ്മണര്‍ക്ക് ദക്ഷിണയായി നല്കുന്ന അച്ഛന്റെ ഈ ഹീനമായ നടപടിയാണ് നചികേതസ്സിനെ ചിന്താകുലനാക്കിയത്.അച്ഛന് ‘അനന്ദ’ ലോകത്തിലാവുമല്ലൊ മരണാനന്തരം എത്തുക? ‘അനന്ദ’ ഒരു നരകത്തിന്റെ പേരാണ് അനന്ദശബ്ദത്തിന് സന്തോഷമില്ലാത്തത് എന്നാണര്‍ത്ഥം.
നചികേതസ്സില്‍ ആത്മീയവിചാരം ഉടലെടുത്തു. ശ്രദ്ധഎന്ന പദമാണ് ഉപനിഷത്തില്‍ ശ്രദ്ധയ്ക്ക് ആസ്തിക്യബുദ്ധി എന്നര്‍ത്ഥം.
‘നചികേതസ്സിന്റെ ശ്രദ്ധ നിങ്ങളില്‍ പ്രവേശിക്കട്ടെ’ എന്ന് സ്വാമി വിവേകാനന്ദന് പ്രാര്‍ത്ഥിക്കുകയുണ്ടായി.
അച്ഛന്റെ സ്വാര്‍ത്ഥനിഷ്ഠമായ ആത്മവഞ്ചനയില്‍ മനംനൊന്താണ് മകന് ഇങ്ങനെ ചോദിച്ചത് ‘മാം കസളമൈദാസ്യസി ?(എന്നെ ആര്‍ക്ക് കൊടുക്കുന്നു?)’ത്വാം മൃത്യുവേ ദദാമി'( നിന്നെ കാലന് കൊടുക്കുന്നു.) അച്ഛന്റെ മറുപടി. വാക്കിന് വിലപിടിപ്പേറിയ കാലം.
രണ്ടാം രംഗം യമഗൃഹം സംവാദത്തിന്റെ സജീവചിത്രണം.നാടകീയത തികഞ്ഞ അവതരണം രണ്ടാം വല്ലി തൊട്ടുള്ള അഞ്ചുവല്ലിയിലും അധ്യാത്മതത്വ വിചാരമാണ്.ആത്മാവിന്റെ സ്വരൂപം, ആത്മപ്രാപ്തിയ്ക്കുള്ള മാര്‍ഗ്ഗം ബ്രഹ്മപ്രാപ്തിഫലംഎന്നിവയാണ്.യമരാജന് സോദാഹരണം വിവരിക്കുന്നത് ഒരു ‘ഫിലസഫര്കിങ്ങാ’യി ഉയരുകയാണിവിടെ യമധര്മ്മന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: