കോട്ടയം: ശബരിമല വിഷയത്തില്‍ നിലപാട് എന്തെന്ന് വ്യക്തമാക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം ഇടതുസര്‍ക്കാരിനും പ്രത്യേകിച്ച് മുഖ്യമന്ത്രിക്കും ഉണ്ടെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. അത് അറിയാനുള്ള അവകാശം വിശ്വാസികള്‍ക്കുമുണ്ടെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ശബരിമലവിഷയത്തില്‍ സിപിഎം സ്വീകരിച്ചത് ശരിയായ നിലപാടാണെന്ന സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയോട് പ്രതികരിക്കു കയായിരുന്നു സുകുമാരന്‍ നായര്‍. സുപ്രീംകോടതിയുടെ വിധി സംസ്ഥാന സര്‍ക്കാരിന് മറികടക്കാന്‍ സാധിക്കില്ല, വിധി നടപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ കടമ, ഭരണഘടന പറയുന്ന തുല്യതയാണ് സിപിഎമ്മിന്റെ നിലപാട്, ദേവസ്വംമന്ത്രി കടകംപള്ളി മാപ്പുപറഞ്ഞത് എന്തിനെന്ന് അറിയില്ല എന്നാണ് സീതാറാം യെച്ചൂരി ഒരു ചാനലിനു നല്കിയ ഇന്റര്‍വ്യൂവിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഈ വിഷയം സംബന്ധിച്ച് ഉത്തരം പറയേണ്ടത് സംസ്ഥാന ഘടകമാണെന്നുമാണ് ദേശീയ ജനറല്‍ സെക്രട്ടറി പറഞ്ഞിരിക്കുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: