Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്ഥിരോത്സാഹം ലക്ഷ്യത്തിലെത്തിക്കും

അമ്മയോടൊപ്പം

മാതാ അമൃതാനന്ദമയി by മാതാ അമൃതാനന്ദമയി
Mar 17, 2021, 05:59 pm IST
in Samskriti

മക്കളേ,  

ജീവിതത്തിലെ ഏതു രംഗത്തും വിജയം നേടുവാന്‍ ആവശ്യമായ ഒരു ഗുണമാണ് സ്ഥിരോത്സാഹം. പ്രതിബന്ധങ്ങളോ തിരിച്ചടിയോ നേരിടേണ്ടിവന്നാലും നമ്മള്‍ മനസ്സു മടുത്ത് പിന്തിരിയരുത്. ചെറിയ പരാജയങ്ങള്‍ നേരിട്ടാലും നിരാശരാകരുത്. സ്ഥിരോത്സാഹത്തോടെ, ആത്മവിശ്വാസത്തോടെ പരിശ്രമിച്ചുകൊണ്ടിരിക്കണം. സ്ഥിരോത്സാഹി വിജയിക്കുക തന്നെ ചെയ്യും.

പിച്ചവെച്ചു നടക്കുന്ന ഒരു കൊച്ചുകുട്ടി എത്രയോ പ്രാവശ്യം വീഴുന്നു. കുട്ടി ഉടനെ എഴുന്നേറ്റ് വീണ്ടും നടക്കുവാന്‍ ശ്രമിക്കുന്നു. എത്ര പ്രാവശ്യം വീണാലും അവന്‍ ശ്രമം ഉപേക്ഷിക്കുന്നില്ല. വീഴ്ചയില്‍ മുറിവോ ചതവോ വന്നാലും കുട്ടി ശ്രമം വിടാറില്ല. ഉത്സാഹവും ക്ഷമയും കൈവിടാതെയുള്ള ശ്രമത്തിന്റെ ഫലമായി അവന്‍ ക്രമേണ നടത്തം ശീലമാക്കുന്നു. പരാജയം നേരിടുമ്പോള്‍ മനസ്സു തളരാതെ ലക്ഷ്യത്തിലെത്തുന്നതുവരെ ഉത്സാഹത്തോടെ  പ്രയത്‌നിക്കുവാനുള്ള കൊച്ചുകുട്ടികളുടെ ഈ മനസ്സാണ് നമ്മളും വളര്‍ത്തിയെടുക്കേണ്ടത്.

ഒരു ലക്ഷ്യം കരസ്ഥമാക്കാനായി നമ്മള്‍ മുന്നിട്ടിറങ്ങുമ്പോള്‍ പലപല മാര്‍ഗവിഘ്‌നങ്ങളും ഉണ്ടാകും, പ്രയാസമേറിയ ഘട്ടങ്ങള്‍ ഉണ്ടാകും, പല ഭാഗത്തുനിന്നും നിരുത്സാഹപ്പെടുത്തലുകളും വിമര്‍ശനങ്ങളുമെല്ലാം ഉണ്ടാകും. ഇടയ്‌ക്കിടയ്‌ക്ക് ചെറിയ പരാജയങ്ങളും ഉണ്ടാകാം. എന്നാല്‍ അതൊന്നും നമ്മുടെ ആത്മവിശ്വാസത്തെയും വിജയിക്കുവാനുള്ള ഇച്ഛയെയും തളര്‍ത്താന്‍ അനുവദിക്കരുത്. ദൃഢനിശ്ചയത്തോടെ പരിശ്രമം തുടര്‍ന്നാല്‍ വിജയിക്കുക തന്നെ ചെയ്യും.  

ഒരിക്കല്‍ ഒരുപറ്റം ആടുകള്‍ നല്ല ഉയരമുള്ള ഒരു മലയുടെ താഴ്‌വാരത്തെത്തി. മലമുകളില്‍ വിശാലമായ മുന്തിരിത്തോട്ടമുണ്ടായിരുന്നു. അതു കണ്ടതും ആട്ടിന്‍പറ്റത്തിലെ കുഞ്ഞാടുകള്‍ മറ്റെല്ലാം മറന്നു. ആട്ടിന്‍കുട്ടികളെല്ലാം മലമുകളിലേയ്‌ക്ക് ചാടിക്കയറിത്തുടങ്ങി. ഇതുകണ്ട് പ്രായമായ ആടുകള്‍ പറഞ്ഞു, ആ തോട്ടം വളരെ ഉയരത്തിലാണ്. കുട്ടികളായ നിങ്ങള്‍ക്ക് അവിടെവരെ എത്താന്‍ സാധിക്കില്ല. തിരിച്ചിറങ്ങൂ. ‘ഈ വാക്കുകള്‍ കേട്ട് ഉത്സാഹം നഷ്ടപ്പെട്ട് ആട്ടിന്‍കുട്ടികള്‍ ഓരോരുത്തരായി തിരിച്ചിറങ്ങിത്തുടങ്ങി. വളരെ കുറച്ചുപേര്‍ മാത്രം മല കയറ്റം തുടര്‍ന്നു. മുതിര്‍ന്ന ആടുകള്‍ ഇടയ്‌ക്കിടെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു, ‘ഇറങ്ങൂ… ഇറങ്ങൂ… നിങ്ങള്‍ക്ക് മലമുകളില്‍ കയറാന്‍ സാധിക്കില്ല.’ ഇതുകേട്ട് ബാക്കിയുള്ള ആട്ടിന്‍കുട്ടികളും തിരിച്ചിറങ്ങി. ഒടുവില്‍ ഒരാട്ടിന്‍കുട്ടി മാത്രം ബാക്കിയായി. അത് മുകളിലോട്ട് കയറിക്കൊണ്ടേയിരുന്നു. അവസാനം ആ ആട്ടിന്‍കുട്ടി മലമുകളിലെത്തി. കൊതി തീരുവോളം മുന്തിരിപ്പഴങ്ങള്‍ തിന്നു. അത് താഴെ തിരിച്ചെത്തിയപ്പോള്‍ കൂട്ടുകാരൊക്കെ കൈകൊട്ടി ആരവം മുഴക്കി  സ്വീകരിച്ചു. ഇതെല്ലാം കണ്ടുനിന്ന ഒരാട് ചോദിച്ചു, ‘ഇതെന്തൊരത്ഭുതമാണ്! മറ്റാരെക്കൊണ്ടും സാധിക്കാത്ത ഈ കാര്യം കുഞ്ഞായ നീ എങ്ങനെ സാധിച്ചു? ആട്ടിന്‍കുട്ടി ഒന്നും മിണ്ടിയില്ല. അപ്പോള്‍ അതിന്റെ തള്ള പറഞ്ഞു, ‘എന്റെ കുട്ടിയ്‌ക്ക് ചെവി കേള്‍ക്കില്ല.’ ചെവി കേള്‍ക്കാതിരിക്കുക എന്ന കുറവ് ആ ആട്ടിന്‍കുട്ടിയെ സംബന്ധിച്ചിടത്തോളം  അനുഗ്രഹമായി. അതുകാരണം നിരുത്സാഹപ്പെടുത്തലുകള്‍ക്കിടയിലും സ്ഥിരോത്സാഹം ചോര്‍ന്നുപോകാതെ കാക്കുവാന്‍ സാധിച്ചു.  

കഠിനമെന്നു തോന്നുന്ന സാഹചര്യങ്ങളില്‍പോലും വിജയംവരിക്കാനുള്ള ശക്തിയും കഴിവും നമ്മുടെ ഉള്ളിലുണ്ട്. പലപ്പോഴും അത് തിരിച്ചറിയാതെയും വേണ്ടപോലെ പരിശ്രമിക്കാതെയും നമ്മള്‍ നിരുത്സാഹപ്പെടുത്തലുകള്‍ക്കും ആത്മവിശ്വാസക്കുറവിണനും മുന്നില്‍ കീഴടങ്ങുന്നു.  

ജീവിതലക്ഷ്യത്തില്‍നിന്നും ശ്രദ്ധ വ്യതിചലിക്കാതിരിക്കുവാന്‍ നമ്മള്‍  ജാഗരൂകരായിരിക്കണം. വഴിതെറ്റിക്കാനും നിരുത്സാഹപ്പെടുത്താനും പലരും ശ്രമിക്കും. ഈ കഥയിലെ ആട്ടിന്‍കുഞ്ഞിനെപ്പോലെ അത്തരം പ്രലോഭനങ്ങള്‍ക്കും നിരുത്സാഹപ്പെടുത്തലുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ചെവി കൊടുക്കരുത്. ലക്ഷ്യബോധവും സ്ഥിരപ്രയത്‌നവുമുണ്ടെങ്കില്‍ അസാദ്ധ്യമെന്നു തോന്നിക്കുന്ന കാര്യങ്ങള്‍പോലും നേടിയെടുക്കുവാന്‍ നമുക്കു സാധിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

India

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

യോഗി സർക്കാർ എൽപിജി കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ചു ; 5,800-ലധികം റെയ്ഡുകളിലായി 11 പേർ അറസ്റ്റിലായി

ഏറ്റുമാനൂരില്‍ ആതിര ഡി. നായര്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥി

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

വീട്ടുകാരെ എതിർത്ത് കാമുകൻ സർഫറാസ് ഖാനൊപ്പം ഇറങ്ങിപ്പോയി : ഒടുവിൽ പൂജയുടെ അന്ത്യം സർഫറാസിന്റെ കത്തിമുനയിൽ തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.