കുന്നത്തൂര്‍: ജയിച്ചു വരും മോളെ നീ…’ ഇന്നലെ വരെ തങ്ങളോടൊപ്പം ജോലി ചെയ്തിരുന്ന രാജിപ്രസാദ് എന്ന രാജി ദേശീയതയ്ക്ക് വേണ്ടി മത്സരിക്കാന്‍ ഇറങ്ങുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒപ്പം ഞങ്ങളും ഉണ്ടെന്ന് പ്രഖ്യാപിച്ച് ജയിച്ചുകയറാന്‍ അനുഗ്രഹിച്ചു വിടുകയാണ് തൊഴിലുറപ്പ് തൊഴിലാളികള്‍. കുന്നത്തൂര്‍ രാജിപ്രസാദിന് സുപരിചിതമാണ്. കുന്നത്തൂരില്‍ ഇത് രണ്ടാം തവണയാണ് രാജി എത്തുന്നത്. അതിനാല്‍തന്നെ പ്രചരണത്തിന്റെ ആദ്യദിനം തന്നെ ജനഹൃദയങ്ങള്‍ കീഴടക്കി.
ബിജെപി സംസ്ഥാനത്ത് ഭരണത്തിലെത്തേണ്ട ആവശ്യകതയും സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയും ജനവിരുദ്ധതയും ജനങ്ങളോട് വ്യക്തമാക്കും. ബിജെപി മണ്ഡലം ഭാരവാഹികളായ ബൈജു ചെറുപൊയ്ക, സന്തോഷ് ചിറ്റേടം എന്നിവരുടെ നേതൃത്വത്തിലാണ് പ്രചരണപ്രവര്‍ത്തനങ്ങള്‍. ഇന്നലെ കളത്തൂര്മലയില്, കുന്നിരാടന് മലയില്‍, ഇടപ്പനയം, സെഞ്ച്വറി ജംഗ്ഷന്, കണ്ണമം, പടിഞ്ഞാറ്റുംമുറി തുടങ്ങിയ സ്ഥലങ്ങളിലെ കശുവണ്ടി ഫാക്ടറികള്‍, പുളിമൂട് ചന്ത, ആലുമുക്ക്, സുരഭി ജംഗ്ഷന്, വല്യത്ത്മുക്ക് എന്നീ സ്ഥലങ്ങളിലെ തൊഴിലുറപ്പ് സ്ഥലങ്ങള്‍, പാറക്കടവ് ചന്ത, പുലിക്കുളം, പാതിരിക്കല്‍ എന്നിവിടങ്ങളിലെ കോളനികളിലും സന്ദര്‍ശനം നടത്തി.
മണ്ഡലം സെകട്ടറിമാരായ എം. മധുകുമാര്‍, മിനി ശിവരാമന്, മഹിളാമോര്‍ച്ച ജില്ലാ സെക്രട്ടറി കുമാരി സഞ്ചു, മണ്ഡലം പ്രസിഡന്റ് സുനിത, ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് ജെ. ശ്രീകുമാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: