കോല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ദക്ഷിണ കൊല്‍ക്കത്തയിലെ ഭുവാനിപൂര്‍ പ്രദേശത്ത് നടന്ന ഒരു ദാരുണമായ സംഭവത്തില്‍ അഞ്ചു വയസുകാരി അടക്കം രണ്ടു പേര് മലിന ജലം കുടിച്ച് മരിച്ചു. മലിനമായ പൈപ്പ് കുടിവെള്ളം മൂലം അസുഖം ബാധിച്ചാണ് പെണ്‍കുട്ടി മരിച്ചതെന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (കെഎംസി) ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വസതിക്ക് സമീപമുള്ള ലേബര്‍ ക്വാര്‍ട്ടേഴ്സുകളില്‍ താമസക്കാരാണ് മരിച്ചവര്‍. മമത ബാനര്‍ജിയുടെ വസതിക്കു സമീപം 73-ാം വാര്‍ഡിലാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍. പ്രദേശത്തെ ചില നിവാസികള്‍ മലിന ജലം ഉപയോഗിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎംസി ഉദ്യോഗസ്ഥര്‍ പറഞ്ഞതനുസരിച്ച് നിരവധി പേര് രോഗബാധിതരാണ്. സാഷി ശേഖര്‍ ബോസ് റോയിലെ കെഎംസിയുടെ ലേബര്‍ ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന 43 കാരനായ ഭുവനേശ്വര്‍ ദാസ് മലിനജലം മലിനമായ വെള്ളം കുടിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച അന്തരിച്ചിരുന്നു. നിരവധി പേര് ഇതിനകം ആശുപത്രിയില്‍ ചികിത്സ തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: