പുതുച്ചേരി: സംസ്ഥാന കോണ്‍ഗ്രസ് നേതാവും പുതുച്ചേരി മുന്‍ മുഖ്യമന്ത്രിയുമായ നാരായണ സ്വാമിക്ക് സീറ്റ് നല്‍കേണ്ടെന്ന് നേതൃത്വം. പ്രധാന മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആദ്യഘട്ട പട്ടികയില്‍ നാരായണ സ്വാമിയുടെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസ്സിനുള്ളില്‍ പ്രശ്നങ്ങളും ഉടലെടുത്തിട്ടുണ്ട്.
നാരായണ സ്വാമിയോട് കാണിക്കുന്നത് അനീതിയാണെന്നും സീറ്റ് നല്‍കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗവും രംഗത്ത് എത്തിയിട്ടുണ്ട്. ഡിഎംകെ നേതാവ് സ്റ്റാലിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ നാരായണ സ്വാമി പാര്‍ട്ടിയെ നയിക്കുന്നതിന് എതിരെ പരാതി ഉന്നയിച്ചിരുന്നു. അതിനു പിന്നലെയാണ സീറ്റ് നല്‍കാതെ ഹൈക്കമാന്‍ഡും നടപടി സ്വീകരിച്ചിരിക്കുന്നത്.
എന്നാല്‍ കൂടുതല്‍ പേര് കോണ്‍ഗ്രസ് വിടുമെന്ന പേടിയാണ് നാരായണസ്വാമിക്ക് അവസരം നല്‍കാത്തതിന് പിന്നിലെന്നാണ് ഒരു വിഭാഗം പറയുന്നത്. അതേസമയം ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക മാത്രമാണ് പുറത്തിറക്കിയതെന്നതുമാത്രമാണ് നാരായണസ്വാമി ക്യാമ്പിന്റെ പ്രത്യാശ. കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിശേഷിപ്പിച്ചിരുന്ന നേതാവാണ് നാരായണ സ്വാമി. അദ്ദേഹത്തെ കൂടാതെ മുഖ്യമന്ത്രി എന്ന നിലയില്‍ പുതുച്ചേരി കോണ്‍ഗ്രസിന് മുന്നോട്ട് വെയ്ക്കാന്‍ മറ്റൊരു നേതാവില്ലെന്നതും പ്രശ്നമായി തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: