കൊല്ലം: ആശ്രാമത്തുനിന്നും മാരകമയക്കുമരുന്ന് ഇനത്തില്‍പെട്ട 10.560 ഗ്രാം മെത്തഫിറ്റമിന്‍ കണ്ടെടുത്ത കേസിലെ പ്രതികള്‍ക്കെതിരെ കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ബി. സുരേഷ് കുറ്റപത്രം സമര്‍പ്പിച്ചു. കേസ് ഡയറി ഉള്‍പ്പടെ 6676 പേജുകള്‍ ഉള്ള കുറ്റപത്രമാണ് കൊല്ലം സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 23നാണ് കേസിന് ആസ്പദമായ സംഭവം. കൊല്ലം എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റിനര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഐ, നൗഷാദും പാര്ട്ടിയുംചേര്ന്നാണ് മയക്കുമരുന്ന് കണ്ടെടുത്തതും ഒന്നാംപ്രതിയായ ആശ്രാമം കാവടിപ്പുറം ദേശത്തുകാവടിപ്പുറംനഗറില് ദീപു(25)വിനെ അറസ്റ്റ്ചെയ്തതും.
തുടര്‍ന്നുള്ള അന്വേഷണത്തിലാണ് രണ്ടാംപ്രതി കൊല്ലം തട്ടാര്‍കോണം ദേശത്തു, അല്ത്താഫ്മന്സിലില് അല്‍ത്താഫ് (26), മൂന്നാംപ്രതി തിരുവനന്തപുരം ചിറയിന്‍കീഴ് കിഴാറ്റിങ്ങല്‍ പുലിക്കുന്നത്തു വീട്ടില്‍ വൈശാഖ് (26), നാലാംപ്രതി കുണ്ടറ കാഞ്ഞിരകോട് മുറിയില്കളപ്പൊയ്ക വീട്ടില്‍ ബ്ലസ്സന്ബാബു(30) എന്നിവരെ പ്രതി ചേര്‍ത്തത്. രണ്ടാം പ്രതിഅല്ത്താഫിനെ അറസ്റ്റ് ചെയ്തു. മൂന്നുംനാലും പ്രതികള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസുണ്ട്. നാലാംപ്രതിയെ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. മൂന്നാംപ്രതി ഒളിവിലാണ്. പ്രതികളുടെയടക്കം 50 മൊബൈല്നമ്പരുകളും പരിശോധിച്ചിരുന്നു. മൊബൈല്കാളുകള് പരിശോധിച്ചതില്‍ ആയിരകണക്കിന് കോളുകള്‍ പ്രതികള്‍ പരസ്പരം വിളിച്ചിട്ടുള്ളതായി ബോധ്യമായി.
ഇവരുടെ അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ 75 ലക്ഷം രൂപയുടെ ട്രാന്സാക്ഷന് നടത്തിയിട്ടുള്ളതായി കണ്ടെത്തി. രണ്ടായിരത്തോളം പേജുകളുള്ള രേഖകള്‍ പരിശോധിച്ചിട്ടുണ്ട്. കേസില്‍ 33 സാക്ഷികളുണ്ട്. മയക്കുമരുന്ന് കൈവശംവയ്ക്കല്‍ കടത്തല്‍, കുറ്റകരമായ ഗൂഢാലോചന, മയക്കുമരുന്നിനു പണം നിക്ഷേപിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കൊല്ലം അസി. എക്സൈസ്കമ്മീഷണര്‍ ബി. സുരേഷ്, എക്സൈസ്ഇന്‍സ്പെക്ടര്‍ ടി.രാജീവ്, പ്രിവന്റീവ് ഓഫീസര്‍ ഗിരീഷ്കുമാര്‍, സിവില്‍എക്സൈസ് ഓഫീസര്‍മാരായ അശ്വന്ത്. എസ് . സുന്ദരം, ക്രിസ്റ്റി, നഹാസ്, ശ്രീനാഥ്, വനിതാസിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശാലിനിശശി, ബീന എംഎസ് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: