ഇസ്ലാമബാദ്: പാക്കിസ്ഥാന് സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയം. ഇമ്രാന് ഖാന് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാക് സുപ്രീംകോടതി. രാജ്യത്തിനെതിരെ രൂക്ഷ വിമര്‍ശനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കേസിന്റെ വാദം കേള്‍ക്കുന്നതിനിടെയാണ് സുപ്രീംകോടതി ഇത്തരത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.
കഴിഞ്ഞ രണ്ട് മാസമായി പൊതുതാത്പ്പര്യ കൗണ്‍സില്‍ യോഗം വിളിക്കുന്നതില്‍ ഇമ്രാന് ഖാന് പരാജയപ്പെട്ടു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കേസിന്റെ വാദം കേള്‍ക്കുന്നതിനിടെയാണ് സുപ്രീംകോടതി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിയത്.
രാജ്യം പ്രവര്‍ത്തിപ്പിക്കാന്‍ ഇമ്രാന്ഖാന് സര്‍ക്കാരിന് കഴിവില്ല. അല്ലെങ്കില്‍ കൃത്യമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്നില്ല. എന്തുകൊണ്ടാണ് സിസിഐ റിപ്പോര്‍ട്ട് രഹസ്യമായി സൂക്ഷിച്ചിരിക്കുന്നത്. നല്ല കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ടോ? ഇത് സംശയത്തിന് ഇടയാക്കുന്നുണ്ട്. രാജ്യം ഈ രീതിയിലാണോ പ്രവര്‍ത്തിക്കേണ്ടതെന്നും സുപ്രീംകോടതി ചോദിച്ചു.
രാജ്യത്തെ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി സെന്‍സസ് നടപ്പാക്കേണ്ടത് അത്യാവശ്യമാണ്. സെന്‍സസ് നടത്തിയതിന്റെ ഫലം പുറത്ത് വിടേണ്ടത് സര്‍ക്കാരിന്റെ മുന്‍ഗണനയിലുള്ള കാര്യമായിരിക്കണം. കൗണ്‍സില്‍ ഈ വിഷയത്തില്‍ യാതൊരു തീരുമാനവും എടുക്കുന്നില്ലെന്നും സുപ്രീംകോടതി ജസ്റ്റിസ് ഈസ കുറ്റപ്പെടുത്തി.അതേസമയം വൈകാതെ തന്നെ സിസിഐ യോഗം ചേരുമെന്ന് അഡീഷണല്‍ അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: