Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കഥകളിയിലെ ചേലീയ പെരുമ

അമ്മ കുഞ്ഞമ്മ കുട്ടിയുടെ മരണം, കുഞ്ഞിരാമന് മൂന്ന് വയസ്സുള്ളപ്പോഴായിരുന്നെങ്കിലും അതിന്റെ പൊള്ളുന്ന ഓര്‍മ്മ വാര്‍ധക്യത്തിലും വിട്ടൊഴിഞ്ഞിരുന്നില്ല. പ്രസവ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അമ്മ മരിച്ചത്. വീടിന് അടുത്തുള്ള കടയില്‍ നിന്നും കുഞ്ഞിരാമന് അന്ന് അച്ഛന്‍ ചായയും വയറുനിറയെ പലഹാരങ്ങളും വാങ്ങി നല്‍കിയിരുന്നു.

വിനീത വേണാട്ട് by വിനീത വേണാട്ട്
Mar 16, 2021, 05:50 am IST
in Article

കഥകളിയരങ്ങില്‍ നിറഞ്ഞാടി ആസ്വാദകരെ ആനന്ദത്തിന്റെ അപരിമേയ തലങ്ങളില്‍ എത്തിച്ച ഗുരു ചേമഞ്ചേരിയുടെ വ്യക്തിജീവിതം നഷ്ടങ്ങളുടേതായിരുന്നു. മൂന്നാം വയസ്സില്‍ അമ്മയുടേയും 13-ാം വയസ്സില്‍ അച്ഛനേയും 36-ാം വയസ്സില്‍ ഭാര്യയുടേയും വിയോഗത്താല്‍ ഉലഞ്ഞുപോയ ജീവിതം. ലാളിച്ചു കൊതി തീരും മുമ്പേയായിരുന്നു ആദ്യകണ്‍മണിയുടെ അകാല വേര്‍പാട്. ഈ വേദനകളെയെല്ലാം കളിയരങ്ങുകളിലൂടെ അതിജീവിക്കുകയായിരുന്നു ഗുരു ചേമഞ്ചേരി.

അമ്മ കുഞ്ഞമ്മ കുട്ടിയുടെ മരണം, കുഞ്ഞിരാമന് മൂന്ന് വയസ്സുള്ളപ്പോഴായിരുന്നെങ്കിലും അതിന്റെ പൊള്ളുന്ന ഓര്‍മ്മ വാര്‍ധക്യത്തിലും വിട്ടൊഴിഞ്ഞിരുന്നില്ല. പ്രസവ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അമ്മ മരിച്ചത്. വീടിന് അടുത്തുള്ള കടയില്‍ നിന്നും കുഞ്ഞിരാമന് അന്ന് അച്ഛന്‍ ചായയും വയറുനിറയെ പലഹാരങ്ങളും വാങ്ങി നല്‍കിയിരുന്നു. അമ്മയുടെ മരണം, ആ മൂന്ന് വയസ്സുകാരനെ അറിയിക്കുന്നതിന് മുമ്പേ അവന്റെ വിശപ്പടക്കി. വീട്ടില്‍ തിരികെയെത്തുമ്പോള്‍ കാണുന്നത് കത്തിച്ചുവച്ച നിലവിളക്കിന് മുന്നില്‍ ചേതനയറ്റ അമ്മയുടെ ദേഹമാണ്. മൂന്ന് വയസ്സിന് മൂത്ത ഉണ്ണിമാധവിയായിരുന്നു ഏക സഹോദരി. അമ്മയുടെ മരണശേഷം അച്ഛന്‍ രണ്ടാമതും വിവാഹിതനായി. ആ ബന്ധത്തില്‍ രണ്ട് സഹോദരന്മാര്‍. നാലാം ക്ലാസ് വരെയായിരുന്നു പഠനം.

മരുമക്കത്തായം നിലനിന്നിരുന്ന പ്രദേശമായിരുന്നു ചേലിയ. അച്ഛന്റെ മരണശേഷം കുഞ്ഞിരാമനേയും സഹോദരിയേയും അച്ഛന്റെ വീട്ടില്‍ നിന്നും ഇറക്കിവിട്ടു. അമ്മ വീട്ടിലാണ് പിന്നീട് അഭയം. അവിടെ അമ്മാവന്‍മാര്‍ക്കൊപ്പം കാര്‍ഷിക വൃത്തികളില്‍ വ്യാപൃതനായി. സഹോദരിയുടെ വിവാഹശേഷം തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥ. അതില്‍ നിന്നും ഒട്ടൊക്കെ ആശ്വാസമായത് വീടിനടുത്തുള്ള വാര്യോം വീട്ടില്‍ കുഞ്ഞിരാമന്‍ കിടാവിന്റെ നാടക സംഘമായിരുന്നു. നാടകത്തിലെ കഥാപാത്രങ്ങളുടെ സ്വാധീന ഫലമായി അഭിനയിക്കണമെന്നായി മോഹം. വള്ളിത്തിരുമണം എന്നായിരുന്നു ആദ്യ നാടകത്തിന്റെ പേര്. നാടകത്തിന് രംഗസജ്ജീകരണവും മറ്റും നടത്തുന്നതിന് എത്തിയ ഗോവിന്ദമേനോന്റെ ഒരു ചോദ്യമാണ് കുഞ്ഞിരാമന്റെ ജീവിത ഗതി മാറ്റിയത്. കഥകളി പഠിക്കാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യം. ഒറ്റപ്പെടലില്‍ നിന്നും രക്ഷപെടാമല്ലോ എന്ന് കരുതിയാവണം കുഞ്ഞിരാമന്‍ കഥകളി പഠനത്തിന് താല്‍പര്യമറിയിച്ചു. മേപ്പയ്യൂര്‍ രാധാകൃഷ്ണ കഥകളി യോഗത്തിലേക്ക് നാലണയുമായി ഗോവിന്ദമേനോനൊടൊപ്പം യാത്ര പുറപ്പെട്ടു.

പാലക്കാട് സ്വദേശിയായ കരുണാകര മേനോനായിരുന്നു ഗുരുനാഥന്‍. പരിശീലനം തുടങ്ങി ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് കാരണവന്മാര്‍ കുഞ്ഞിരാമന്റെ കഥകളി പഠനത്തെക്കുറിച്ച് അറിഞ്ഞത്. വീട്ടിലേക്ക് മടക്കിക്കൊണ്ടുപോകാന്‍ എത്തിയവരെ ഗുരു സമാധാനിപ്പിച്ച് മടക്കി അയച്ചു. കുഞ്ഞിരാമന്റെ വൈഭവം തിരിച്ചറിഞ്ഞ കരുണാകരമേനോന്‍ തന്റെ അരുമ ശിഷ്യനെ കഥകളിയിലെ എല്ലാ സങ്കേതങ്ങളും പഠിപ്പിച്ചു. അതും ആറ് വര്‍ഷം കൊണ്ട്. കിരാതത്തിലെ പാഞ്ചാലിയായിട്ടായിരുന്നു അരങ്ങേറ്റം. പിന്നീട് അങ്ങോട്ട് അരങ്ങില്‍ നിന്ന് അരങ്ങിലേക്കുള്ള പ്രയാണമായിരുന്നു. ഭഗവാന്‍ കൃഷ്ണനായി, കുചേലനായി, ദുര്യോദനനായി, കീചകനായി, ഭീമനായി വേഷപ്പകര്‍ച്ചകള്‍. അരങ്ങില്‍ ഏറിയ കൂറും കൃഷ്ണവേഷമായിരുന്നു അവതരിപ്പിച്ചിരുന്നത്.

ഗുരു കരുണാകര മേനോന്റെ വിയോഗം ചേമഞ്ചേരിയെ വല്ലാതെ ഉലച്ചിരുന്നു. ചിറയ്‌ക്കല്‍ വട്ടളത്തില്ലത്ത് കുചേലവൃത്തം കഥകളി അവതരിപ്പിക്കുന്ന സമയം. ഗുരുവായിരുന്നു കുചേലന്‍. കൃഷ്ണനായി ചേമഞ്ചേരിയും. സതീര്‍ത്ഥ്യനായ കുചേലന് മുന്നില്‍ പദങ്ങള്‍ക്കനുസരിച്ച് ആടുന്ന കൃഷ്ണന്‍. കൈ കൂപ്പിയിരിക്കുന്ന കുചേലന്‍. പദങ്ങള്‍ കഴിഞ്ഞിട്ടും കുചേലന് അനക്കമില്ല. കുഞ്ഞിരാമന്‍ ഗുരുവിനെ തൊട്ടതും അദ്ദേഹം തളര്‍ന്ന് ശിഷ്യന്റെ കൈകളിലേക്ക് വീണു. കിടപ്പിലായ ആശാന്‍ ഒരാഴ്ച കഴിഞ്ഞ് മരണപ്പെട്ടു. ബന്ധുക്കളാരും അടുത്ത് ഇല്ലാതിരുന്നതിനാല്‍ മരണാനന്തര കര്‍മങ്ങള്‍ നിര്‍വഹിച്ചത് കുഞ്ഞിരാമനായിരുന്നു. മാനസികമായി ഏറെ തളര്‍ന്നുപോയ സമയമായിരുന്നു അത്. പിന്നീട് രാധാകൃഷ്ണ കഥകളിയോഗത്തില്‍ തുടരാനായില്ല. തറവാട്ടിലെത്തി കാര്‍ഷിക വൃത്തിയില്‍ വ്യാപൃതനായി. വീണ്ടും ഒരു നിയോഗം പോലെ കഥകളിയരങ്ങിലെത്തി ജൈത്രയാത്ര തുടര്‍ന്നു.

Tags: Kathakali
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സ് ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തില്‍ അവതരിപ്പിച്ച നളചരിതം കഥകളി
Varadyam

നളചരിതം അന്നും ഇന്നും എന്നും

1. ശ്രീനന്ദ. ഇ നങ്ങ്യാര്‍കൂത്ത് എച്ച്എസ് (മട്ടന്നൂര്‍ എച്ച്എസ്എസ്, കണ്ണൂര്‍), 2. സാംരംഗി എസ്. ശേഖര്‍
Kerala

കലോത്സവം: കത്തിക്കയറി സാംരഗിയുടെ കത്തിവേഷം

Kerala

മാത്തൂർ പുരസ്‌കാരങ്ങൾ 25 ന് സമർപ്പിക്കും

Varadyam

സ്ത്രീ ശാക്തീകരണം കഥകളിയില്‍

Vicharam

‘കൃഷ്ണപര്‍വ്വം’; കഥകളിയരങ്ങിലെ സാര്‍വ്വഭൗമന്‍ സദനം കൃഷ്ണന്‍കുട്ടി ശതാഭിഷേക നിറവില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.