അഹമ്മദാബാദ്: ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെയും അരങ്ങേറ്റക്കാരന്‍ ഇഷാന് കിഷന്റെയും അര്‍ധ സെഞ്ചുറികളില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. രണ്ടാം ടി 20 യില്‍ ഏഴു വിക്കറ്റിന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു. 165 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച ഇന്ത്യ 17.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ്് നേടി. പതിനേഴാം ഓവറിലെ അഞ്ചാം പന്ത് സിക്സര്‍ പൊക്കിയാണ് കോഹ്ലി ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. 49 പന്തില്‍ 73 റണ്‍സുമായി ക്യാപ്റ്റന്‍ പുറത്താകാതെ നിന്നു. അഞ്ചു ഫോറും മൂന്ന്് സിക്സറും അടിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ ആറു വിക്കറ്റിന് 164 റണ്‍സാണെടുത്തത്. ഈ വിജയത്തോടെ പരമ്പരയില്‍ ഇന്ത്യ ഇംഗ്ലണ്ടിനൊപ്പം (1-1) എത്തി.
ടി 20 യില്‍ അരങ്ങേറിയ ഇഷാന് കിഷന് 32 പന്തില്‍ അഞ്ചു ഫോറും നാലു സിക്സറും അടക്കം 56 റണ്‍സ് നേടി. രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കൊപ്പം 94 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഋഷഭ് പന്തില്‍ പതിമൂന്ന്് പന്തില്‍ 26 റണ്‍സ് നേടി. രണ്ട് ഫോറും രണ്ട് സിക്സറും അടിച്ചു. ഓപ്പണര്‍ രാഹുല്‍ വീണ്ടും പരാജയപ്പെട്ടു. പൂജ്യത്തിന് പുറത്തായി.
ടോസ് നഷ്ടപ്പെട്ട്് ബാറ്റ്് ചെയ്ത ഇംഗ്ലണ്ട്് ഓപ്പണര്‍ ജേസണ്‍ റോയിയുടെ മികവിലാണ് 164 റണ്‍സ് നേടിയത്്. ജേസണ്‍ റോയ് 35 പന്തില്‍ നാലു ഫോറും രണ്ട്് സിക്സറും സഹിതം 46 റണ്‍സ് എടുത്തു. ഡേവിഡ് മലാന്, ക്യാപ്റ്റന്‍ മോര്ഗന്, ബെന്‍ സ്റ്റോക്സ് എന്നിവരും തിളങ്ങി. മലാന് 23 പന്തില്‍ 24 റണ്‍സും മോര്ഗന് 20 പന്തില്‍ 28 റണ്‍സും നേടി. ബെന്‍സ്റ്റോക്സ് 21 പന്തില്‍ 24 റണ്‍സ് അടിച്ചെടുത്തു.
ബാറ്റിങ്ങിനയക്കപ്പെട്ട ഇംഗ്ലണ്ടിന് ഓപ്പണര്‍ ജോസ് ബട്ലറെ പൂജ്യത്തിന് നഷ്ടമായി. പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ആദ്യ വിക്കറ്റ് വീഴുമ്പോള്‍ സ്കോര്‍ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രം. മൂന്നാമനായി ക്രീസിലെത്തിയ ഡേവിഡ് മലാന് ജേസണ്‍ റോയിക്കൊപ്പം പൊരുതി നിന്ന് സ്്കോര്‍ ഉയര്‍ത്തി. രണ്ടാം വിക്കറ്റില്‍ ഇവര്‍ 63 റണ്‍സ് അടിച്ചെടുത്തു. തുടര്ന്നെത്തിയവരൊക്കെ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചതോടെ ഇംഗ്ലണ്ട് സ്കോര്‍ 164 റണ്‍സിലെത്തി.
ഇന്ത്യക്കായി വാഷിങ്ടണ്‍ സുന്ദറും ഷാര്‍ദുല്‍ താക്കുറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. പുതുമുഖങ്ങളായ സൂര്യകുമാര്‍ യാദവിനും ഇഷാന് കിഷനും ഇന്ത്യ അവസാന ഇലവനില്‍ സ്ഥാനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: