ദൈവത്തിന്റെ സ്വന്തം നാട്’ കേരളത്തിന്റെ വിശേഷണം അങ്ങിനെയാണ്. അതിലൊട്ടും അത്ഭുതമോ അതിശയോക്തിയോ തീരെയില്ല. 1956 നവംബര്‍ ഒന്നിന് രൂപം കൊള്ളുമ്പോള്‍ ഉണ്ടായതല്ല കേരളത്തിന്റെ ചരിത്രം. ഇതിഹാസം പരശുരാമ സൃഷ്ടി കേരളമെന്നാണ്. പരശുരാമന് ഗോകര്‍ണത്തു നിന്നും എറിഞ്ഞ മഴു കന്യാകുമാരിയില്‍ വന്നു വീണു എന്നാണ് ഐതീഹ്യം. ഇത്രയും ഭാഗം കടല്‍ നീങ്ങി കരയായി. ഇപ്പോള്‍ ഈ രണ്ടു സ്ഥലങ്ങളും കേരളത്തില്‍ ഉള്‍പ്പെടുന്നില്ല. കാനറാ ജില്ലയിലെ കാര്‍വാറില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ തെക്ക് അറബികടലിന്റെ തീരത്തുള്ള ഗോര്ണ്ണം കര്‍ണാടക സംസ്ഥാനത്തും ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള കന്യാകുമാരി തമിഴ്നാട്ടിലുമാണ് ഉള്‍പ്പെടുന്നത്. കേരളം രൂപംകൊണ്ടത് ഭൂഗര്ഭപരമായ ഉത്പതനം ഹേതുവായിട്ടാണെന്നതിന്് നിരാക്ഷേപമായ തെളിവുകളുമുണ്ട്. ഒരു കാലത്ത് അറബിക്കടല്‍ പശ്ചിമഘട്ടത്തിന്റെ പാദങ്ങളില്‍ തൂവെള്ളിച്ചിലമ്പുകള് അണിയിച്ചിരുന്നതായി ഭൂഗര്ഭശാസ്ത്രജ്ഞന്മാര് വിശ്വസിക്കുന്നു. കടലിന്റെ പിന്‍വാങ്ങലിലും ജലവിതാനത്തിന്റെ അടിയിലുള്ള ഭൂവിഭാഗങ്ങളുടെ മുകളിലേക്കുള്ള പൊന്തിവരലിലും കലാശിച്ചിരുന്ന ഒരു സമുദ്രഭൂകമ്പം സംഭവിച്ചിരിക്കണമെന്നു കൃഷ്ണചൈതന്യ കേരളം എന്ന പുസ്തകത്തില്‍ പറയുന്നു. ചേര് എന്ന വാക്കിന് ചേര്‍ക്കുക അഥവാ കൂട്ടിച്ചേര്‍ക്കുക എന്നുകൂടി അര്‍ത്ഥമുള്ളതിനാല്‍ സമുദ്രത്തിന്റെ പിന്‍വാങ്ങല്‍ കൊണ്ട് വന്‍കരയോട് ചേര്‍ക്കപ്പെട്ട ഭൂമി എന്ന അര്‍ത്ഥമാണ് കേരളം (ചേരളം) എന്ന പദത്തിനുള്ളതെന്നും പ്രസ്താവിക്കുന്നു. കേരളമെന്ന പദത്തിന് കൂട്ടിച്ചേര്‍ന്ന ഭാഗം (നേരത്തെ തന്നെ ഉണ്ടായിരുന്ന പര്‍വ്വത പ്രദേശത്തോട് കൂടിച്ചേര്‍ന്ന ഭൂഭാഗം) എന്ന അര്‍ത്ഥമാണ് കേരള ചരിത്രകാരനായ എ.ശ്രീധരമേനോനും നല്‍കുന്നത്.
സസ്യശ്യാമള കോമളമെന്ന് കവി വര്‍ണ്ണിച്ച ഐക്യകേരളത്തിന് ആറരപതിറ്റാണ്ടാകുന്നു. ഇക്കാലമത്രയും മാറി മാറി ഭരിച്ച മുന്നണികള്‍ കേരളത്തെ എങ്ങനെ നയിച്ചു? എങ്ങോട്ട് നയിച്ചു? ഉറക്കെ ചിന്തിക്കേണ്ട വിഷയമാണിത്. ജനാധിപത്യത്തില്‍ നടക്കേണ്ട സംവാദം വിവാദത്തിന് വഴിമാറിയപ്പോള്‍ വ്യവസായങ്ങള്‍ തകര്‍ന്നു. വികസനം മുരടിച്ചു. പരമ്പരാഗത വ്യവസായങ്ങളെ കൊന്നു. പുതിയതുണ്ടാക്കാന്‍ ബോധപൂര്‍വ്വ ശ്രമവുമില്ല. സ്വാഭാവികമായെത്തുന്നവയെ സന്തോഷത്തോടെ സ്വീകരിച്ച് പരിപാലിക്കുന്നതിനു പകരം തര്‍ക്കങ്ങളില്‍ ചവിട്ടിക്കൂട്ടി തുലയ്ക്കാനും ശ്രമം. കാലങ്ങളായി കണ്ടുവരുന്ന കോലം കെട്ട രാഷ്ട്രീയവും ഭരണവും കാലഹരണപ്പെടേണ്ടതല്ലെ? അതിനായി രാഷ്ട്രീയാന്ധതമാറ്റി വയ്ക്കാന്‍ നമുക്കാകില്ലെ? രാജ്യം മുന്നോട്ടുപോകുമ്പോള്‍ പിന്നോട്ട് നടക്കുന്ന സംസ്ഥാനമാകണോ കേരളം?
ഇഎംഎസ് മന്ത്രിസഭ
ഐക്യകേരളത്തില്‍ ആദ്യം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ചു സ്വതന്ത്രര്‍ ഉള്‍പ്പെടെ കേവല ഭൂരിപക്ഷം നേടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ഭരണം പിടിച്ചത്. 1957 ഏപ്രില്‍ 5ന്് മുഖ്യമന്ത്രിയായി ഇ.എം.എസ്. നമ്പൂതിരിപ്പാട് ഭരണം തുടങ്ങി. ഇന്ത്യയുടെ ചരിത്രത്തില്‍ തിരഞ്ഞെടുപ്പിലൂടെ കേരളത്തിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആദ്യമായി അധികാരത്തിലെത്തിയത്. ജനാധിപത്യം അടവു നയമായി അംഗീകരിച്ച പാര്‍ട്ടിക്ക് ഭരണം ലഭിച്ചതോടെ തനിസ്വഭാവം മറച്ചുവയ്ക്കാനായില്ല. പ്രതിയോഗികളെ വകവരുത്താനും പോലീസിനെ ചട്ടുകമാക്കാനും മെയ് വഴക്കം നേടിയ പാര്‍ട്ടിയുടെ സെല്‍ഭരണമാണ് കേരളമാകെ കാണാനായത്. വ്യവസ്ഥാപിത ഭരണത്തെ അവഗണിച്ച് എല്ലാ മേഖലയിലും പാര്‍ട്ടിയുടെ നിരാളി പിടിമുറുക്കി. സഹികെട്ടപ്പോള്‍ അധികാരത്തിലേറ്റിയവര്‍ തന്നെ ഭരണത്തിനെതിരെ തിരിഞ്ഞു. നാടെങ്ങും പ്രക്ഷോഭമായി. അടിയും വെടിയും നിത്യസംഭവങ്ങളായി. ജാതിമത സംഘടനകളുടെ പിന്‍ബലം ഉറപ്പാക്കി കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ നിന്നും കേരളത്തെ മോചിപ്പിക്കാന്‍ ആരംഭിച്ച വിമോചന സമരം കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം എളുപ്പമാക്കി. ഇന്ദ്ിരാഗാന്ധിയുടെ ശുപാര്‍ശപ്രകാരം പിതാവ് പ്രധാനമന്ത്രി നെഹ്റു ഭരണഘടനയുടെ 356 വകുപ്പ് പ്രയോഗിച്ചു. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പിരിച്ചുവിട്ട് ജനാധിപത്യ കശാപ്പിന് തുടക്കമിട്ടു. അഞ്ചുവര്‍ഷം ഭരിക്കാന്‍ ജനവിധി തേടിയ സര്‍ക്കാര്‍ പാതിവഴിയില്‍ ഭരണം വിട്ടൊഴിയേണ്ടിവന്നു.
അധികാരമേറ്റതുമുതല്‍ കമ്മ്യൂണിസ്റ്റുകാര്‍ ഭരണം കയ്യിലെടുക്കാനും സെല്‍ഭരണം നടപ്പാക്കാനും തുടങ്ങിയത് അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങളെ പൊറുതിമുട്ടിച്ചു എന്ന് തന്നെ പറയാം. സഖാക്കളുടെ നിയമം കയ്യിലെടുത്തുള്ള പെരുമാറ്റവും അതിന് ഒത്താശ ചെയ്തുകൊടുക്കുന്ന ഭരണ സംവിധാനങ്ങളുമാണ് വിമോചനസമരത്തിന് പ്രേരണ നല്‍കിയത് എന്ന് വിലയിരുത്തിയാല്‍ മാത്രം പോര. കമ്മ്യൂണിസ്റ്റുകാര്‍ക്ക് 60 സീറ്റ് നേടിക്കൊടുത്ത ജനവിഭാഗം എതിരായി തിരിഞ്ഞത് സര്‍ക്കാരിന്റെ ചില ഭരണ നടപടികളാണ്. അതില്‍ പ്രധാനപ്പെട്ടതാണ് വിദ്യാഭ്യാസ പരിഷ്കരണ നിയമം. വകുപ്പ് മന്ത്രി മുണ്ടശ്ശേരിക്കെതിരെ ആരംഭിച്ച സമരത്തില്‍ െ്രെകസ്തവ സഭകളും സമുദായ സംഘടനകളും കൈകോര്‍ത്തതു മാത്രമല്ല അതിന് പ്രതിപക്ഷത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിച്ചതും സമരം വിജയത്തിലെത്തുന്നതിന് സഹായകമായി. ജനാധിപത്യത്തിന്റെ അപ്പോസ്തലനെന്ന് ലോകമെമ്പാടും വാഴ്ത്തപ്പെട്ട നെഹ്രു ജനാധിപത്യത്തെ കഴുത്ത് ഞെരിച്ചു കൊന്നതിനെ ശക്തമായി എതിര്‍ക്കാന്‍ ലഭിച്ച അവസരമെല്ലാം കമ്മ്യൂണിസ്റ്റുകാര്‍ ഉപയോഗിച്ചു. എന്നാല്‍ അതേ ജനാധിപത്യ കശാപ്പുകള്‍ക്ക് കമ്മ്യൂണിസ്റ്റുകാര്‍ കൂട്ടു നിന്ന സന്ദര്‍ഭങ്ങളും രാജ്യത്ത് കാണാനുമായി. അതിന്റെ നേര്‍പകര്‍പ്പാണ് പിണറായി വിജയന് സര്‍ക്കാര്‍.
ശബരിമല വേട്ട
ദൈവം വേണ്ട. അമ്പലം വേണ്ട. തീര്‍ത്ഥാടനവും പ്രാര്‍ത്ഥനയും വേണ്ടെന്ന് പ്രഖ്യാപിച്ച കമ്മ്യൂണിസ്റ്റുകാരുടെ രാക്ഷസീയപെരുമാറ്റം. അതാണ് ശബരിമല തീര്‍ത്ഥാടകര്‍ക്ക് നേരെ ഉണ്ടായത്. കോടതിവിധിയെ മറയാക്കി അയ്യപ്പഭക്തരെ വേട്ടയാടാനും ശബരിമലയെ പരമ പവിത്രമായി ഭക്തര്‍ കണക്കാക്കുന്ന വിശ്വാസികളെ അടിച്ചൊതുക്കാനും തടവിലിടാനും തയ്യാറായ മുഖ്യമന്ത്രിയാണല്ലോ പിണറായി വിജയന്. ആചാരങ്ങളെല്ലാം ലംഘിക്കാനുള്ളതാണെന്ന് പ്രസ്താവിച്ച മുഖ്യമന്ത്രി കിട്ടേണ്ടത് കിട്ടിയപ്പോള്‍ മട്ടുമാറ്റി. ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ക്കെതിരെ എടുത്ത കള്ളക്കേസുകളില്‍ കമ്മ്യൂണിസ്റ്റുകാര്‍ അതിന്റെ പേരില്‍ ഇപ്പോഴും അഭിമാനിക്കുകയാണ്.
ശബരിമലയുടെ പ്രസക്തി നഷ്ടപ്പെടാനള്ള പ്രവര്‍ത്തനത്തിന് കൂട്ടുനിന്നവരാണ് കോണ്ഗ്രസ്സുകാര്. അവരും കമ്മ്യൂണിസ്റ്റുകാരും ഇപ്പോള്‍ ശബരിമല ചര്‍ച്ചാവിഷയമാക്കുന്നത് വോട്ടിനുവേണ്ടി മാത്രമാണ്. ജനങ്ങളത് തിരിച്ചറിയുകതന്നെ ചെയ്യും. ക്ഷേത്രഭരണം അവിശ്വാസികളുടെ കയ്യിലെ കളിപ്പാവയായിക്കൂടാ.
ബാര്‍കോഴയും സോളാര്‍ തട്ടിപ്പുമായിരുന്നു അഞ്ചുവര്‍ഷം മുമ്പത്തെ മുഖ്യ പ്രചരണായുധം. അഴിമതിരഹിത ഭരണമെന്നായിരുന്നു വാഗ്ദാനം. എല്‍ഡിഎഫ് അധികാരത്തില്‍ വരട്ടെ എല്ലാം ശരിയാകും എന്ന വാഗ്ദാനം നടത്തിയവര്‍ക്ക് ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പ്ക്ഷെ യുഡിഎഫ് ഭരണത്തെപ്പോലും കവച്ചുവയ്ക്കുന്ന ധൂര്‍ത്തും ദുര്‍ഭരണവും അഴിമതിയും ഇവര്‍ അലങ്കാരമാക്കി.
ഭരണകേന്ദ്രം അശ്ലീലമാക്കി
ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് സരിതയാണ് താരമെങ്കില്‍ പിണറായി വിജയന്റെ തണലില്‍ സ്വപ്ന നിറഞ്ഞാടി. മുഖ്യമന്ത്രിയുടെ ഓഫീസ് പണ്ടത്തെപ്പോലെ നെറികേടുകളുടെ താവളമാക്കി. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രതി പട്ടികയിലാണ്. അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറിയും സഹമന്ത്രിയും അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ കയ്യുംകെട്ടി നില്ക്കേണ്ടിവന്നു. മുമ്പൊരുകാലത്തും നിയമസഭാ സ്പീക്കര്‍ ആരോപണങ്ങളുടെ ചുഴിയില്‍പെട്ടിരുന്നില്ല. പിണറായി ഭരണത്തിനിടയില്‍ അതും സംഭവിച്ചു. എല്ലാം അശ്ലീലമയം.
മന്ത്രി ബന്ധുക്കള്‍ക്കും നേതാക്കളുടെ ഭാര്യമാര്‍ക്കും പിണറായി വിജയന്റെ ഭരണത്തില്‍ കൊയ്ത്ത് കാലമായിരുന്നല്ലോ. എംഎല്‍എമാരുടെയും തലപ്പത്തുള്ള നേതാക്കളുടെയും മക്കളും മരുമക്കളും ആശ്രിതരും അവസരം മുതലാക്കി. പിഎസ് സി പരീക്ഷയെഴുതി തൊഴിലെന്ന സ്വപ്നം പേറിക്കഴിയുന്ന പാവപ്പെട്ട യുവാക്കള്‍ക്ക് ഒരു ഗതിയും ഉണ്ടാക്കിക്കൊടുത്തില്ല. ചോദ്യപ്പേപ്പറുകള്‍ പോലും ചോര്‍ത്തിക്കൊടുത്ത വിചിത്രമായ സത്യങ്ങള്‍ കേട്ട് യുവ കേരളം നടുങ്ങി. സഹികെട്ട് സമരത്തിനിറങ്ങിയവരെ അടിച്ചും അവഹേളിച്ചും ഭരണം നടത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: