തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഒഴിവാക്കപ്പെട്ടതിനെതിരെ തലമുണ്ഡനം ചെയ്ത ലതികാ സുഭാഷിനെതിരെ വിമര്‍ശനവുമായി കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗ്ഗീസ്. തരഞ്ഞെടുപ്പ് സമയത്തെ പ്രതിഷേധം പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കി. പാര്‍ട്ടി ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പിനെ നേരിടുന്ന സാഹചര്യത്തില്‍ ഇത്തരം ഒരു നടപടി ശരിയായില്ലായെന്നും ചാനലിന് നല്കിയ അഭിമുഖത്തില്‍ ദീപ്തി പറഞ്ഞു.
താന്‍ ഉള്‍പ്പെടെയുള്ളവര്‍ സീറ്റിനായി ശ്രമം നടത്തിയിരിക്കാം. സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയാത്ത ഒരുപാട് വനിതകള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലുണ്ട്. ആ ഒരു കാരണത്തില്‍ പാര്‍ട്ടിയെ മോശമാക്കുന്ന തരത്തില്‍ പ്രതികരിക്കേണ്ട കാര്യമില്ലായിരുന്നുവെന്നും ദീപ്തി മേരി വര്‍ഗ്ഗീസ് പറഞ്ഞു.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ നിരവധി നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചുകൊണ്ട് രംഗത്തുവന്നിരുന്നു. രമണി പി നായര്‍ കെപിസിസി സെക്രട്ടറി സ്ഥാനം രാജിവെച്ചു. അര്‍ഹതയുണ്ടായിട്ടും തന്നെ പാര്‍ട്ടിനേതൃത്വം സീറ്റ് നല്‍കാതെ തഴഞ്ഞുവെന്ന് രാജിവെച്ചശേഷം അവര്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷയാണ് രമണി പി നായര്‍.
ലതികയ്ക്ക് മറ്റെന്തെങ്കിലും കാരണമുള്ളത് കൊണ്ടാകാം അവര്‍ തലമുണ്ഡനം ചെയ്തതെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പ്രതികരിച്ചത്. സീറ്റ് കിട്ടാത്തതിന് ആരെങ്കിലും തലമുണ്ഡനം ചെയ്യുമോ എന്നും അദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: