തിരുവനന്തപുരം: സിപിഎം ഇടപെടലില്‍ പോലീസ് ഓഫീസേഴ്സ് അസോസിയേഷന് നേതാവ് സി.ആര്. ബിജു അനധികൃതമായി സ്ഥാനലബ്ധി കൈക്കലാക്കിയതായി ആരോപണം. മുന്‍ഗണനാ പട്ടികയില്‍ തനിക്ക് മുമ്പുള്ള നിരവധി ഉദ്യോഗസ്ഥരെ ഒഴിവാക്കിയാണ് സി.ആര്. ബിജു എഎസ്ഐയില്‍ നിന്നും എസ്ഐയായി സ്ഥാനക്കയറ്റം നേടിയെന്നാണ് പരാതി.
കഴിഞ്ഞവര്‍ഷം ഡിസംബര്‍ 29നണ് സ്ഥാനക്കയറ്റത്തിനുള്ള ഡിപ്പാര്‍ട്ട്മെന്റല്‍ പ്രമോഷന് കമ്മിറ്റി കൂടി സാധ്യതാ പട്ടിക തയ്യാറാക്കിയത്. ഇതിന് ശേഷം കഴിഞ്ഞ 4ന് ഈ പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തു. സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പായി കഴിഞ്ഞ 2ന് തന്നെ അസോസിയേഷന് നേതാവിന് സ്ഥാനക്കയറ്റം നല്‍കിയെന്നാണ് പുറത്തുവരുന്ന രേഖകള്‍ വ്യക്തമാക്കുന്നത്.
സ്ഥാനലബ്ധിക്കായി പട്ടികയില്‍ ബിജുവിന് മുമ്പുള്ള മുന്ന് ഉദ്യോഗസ്ഥരുടെ രഹസ്യ റിപ്പോര്‍ട്ട് പുഴ്ത്തി വെച്ചു. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ സമയം നല്‍കാതെ സാധ്യതാ പട്ടിക പുറത്തുവരാന്‍ വൈകിപ്പിച്ചെന്നും ആരോപണം ഉയരുന്നുണ്ട്. ഇത് കൂടാതെ തന്റെ കൂടെ ജോലിയില്‍ പ്രവേശിച്ചവരെക്കാള്‍ കൂടുതല്‍ ശമ്പളം ബിജു കൈപ്പറ്റുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം അനധികൃതമായി താന്‍ സ്ഥാനക്കയറ്റം നേടിയിട്ടില്ലെന്നാണ് ബിജു പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: