തിരുവനന്തപുരം: തന്റെ ഫോണ്‍ പണം കൊടുത്ത് വാങ്ങിയതാണ്. വിവാദ ഇടപാടിലെ ഐഫോണില്‍ തന്റെ സിംകാര്‍ഡ് ഉപയോഗിച്ചിട്ടുണ്ടോയെന്ന് സാങ്കേതികമായ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതിയുമായി സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി.
ലൈഫ് മിഷന് കരാറിനായി യുണിടാക് എംഡി സന്തോഷ് ഈപ്പന് കൈക്കൂലി ഇനത്തില്‍ വാങ്ങി നല്കിയ ഐഫോണ്‍ വിനോദിനി ബാലകൃഷ്ണന് ഉപയോഗിച്ചിരുന്നതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഇഎംഐ നമ്പര്‍, സിംകാര്‍ഡ് എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതോടെയാണ് ഇത്. തുടര്‍ന്ന് കസ്റ്റംസ് ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും ഹാജരായിരുന്നില്ല. കസ്റ്റംസിന് പിന്നാലെ എന്‍ഫോഴ്സ്മെന്റും ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
സ്വന്തം ഫോണ്‍ നമ്പര്‍ സഹിതമാണ് വിനോദിനി ബാലകൃഷ്ണന് പരാതി നല്‍കിയിരിക്കുന്നത്. തന്റെ പേരില്‍ ഒരു സിം മാത്രമേയുള്ളൂ എന്നും, ആ നമ്പറാണോ വിവാദ ഐ ഫോണില്‍ ഉപയോഗിച്ചിട്ടുള്ളതെന്ന് പരിശോധിക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്. നിലവില്‍ ഉപയോഗിക്കുന്ന ഫോണിന്റെ ബില്‍ പക്കലുണ്ട്. താന്‍ പണം കൊടുത്ത് വാങ്ങിയതാണ്. വാര്‍ത്തകളില്‍ പറയുന്ന കോഡിലുള്ള ഫോണ്‍ വീട്ടില്‍ ആരുടേയും കൈവശമില്ലെന്നും വിനോദിനി വ്യക്തമാക്കുന്നു. മാധ്യമ വാര്‍ത്തകള്‍ തന്നെ വ്യക്തിപരമായി അപമാനിക്കുന്നതാണെന്നും വിനോദിനിയുടെ പരാതിയില്‍ ആരോപിക്കുന്നുണ്ട്.
അതേസമയം കസ്റ്റംസ് അന്വേഷണവുമായി സഹകരിക്കാന്‍ ഒരുക്കമാണെന്നും, നോട്ടീസ് ലഭിക്കാത്തതിനാലാണ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാത്തതെന്നും വിനോദിനി പറയുന്നു. തുടരന്വേഷണത്തിനായി പരാതി സൈബര്‍ വിഭാഗത്ത
പ്രതികരിക്കാൻ ഇവിടെ എഴുതുക: