മേടക്കൂറ്: അശ്വതി, ഭരണി,
കാര്‍ത്തിക (1/4)
അന്യരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നത് അപകീര്‍ത്തിക്കു വഴിയൊരുക്കും. ആത്മവിശ്വാസവും കാര്യനിര്‍വഹണ ശേഷിയും വര്‍ധിക്കും. ധനകാര്യ സ്ഥാപനത്തിന്റെ സഹായത്തോടെ ഗൃഹനിര്‍മാണം പൂര്‍ത്തീകരിക്കും.
ഇടവക്കൂറ്: കാര്‍ത്തിക (3/4),
രോഹിണി, മകയിരം (1/2)
കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തു നടത്താന്‍ തയ്യാറാകുന്നതിനാല്‍ ഉദ്യോഗം നഷ്ടപ്പെടാനുള്ള സാധ്യത കുറയും. ജന്മസിദ്ധമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കും. ഹ്രസ്വകാല പാഠ്യപദ്ധതിക്കു ചേരും.
മിഥുനക്കൂറ്: മകയിരം (1/2),
തിരുവാതിര, പുണര്‍തം (3/4)
കുടുംബബന്ധങ്ങള്‍ക്കു പ്രാധാന്യം നല്കുന്ന മക്കളുടെ സമീപനത്തില്‍ ആശ്വാസം തോന്നും. ഏറ്റെടുത്ത ദൗത്യം നിര്‍വഹിക്കാന്‍ അഹോരാത്രം പ്രയ്തിനിക്കും. മുന്‍കോപം നിയന്ത്രിക്കണം.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4),
പൂയം, ആയില്യം
കക്ഷിരാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വാക്കുതര്‍ക്കത്തിനു പോകരുത്. വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കുക വഴി പല പ്രശ്നങ്ങളും പരിഹരിക്കാന്‍ സാധിക്കും. ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
എല്ലാവര്ക്കും സ്വീകാര്യമായ നിലപാടുകള്‍ സ്വീകരിക്കുന്നതിനാല്‍ ആത്മസംതൃപ്തിയുണ്ടാകും. കാര്യനിര്‍വ്വഹണശേഷി വര്‍ധിക്കും. ചെലവിനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തും. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ആര്‍ജവമുണ്ടാകും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം,
ചിത്തിര (1/2)
കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവുമുണ്ടാകും. മക്കളുടെ ഉയര്‍ച്ചയില്‍ ആത്മാഭിമാനം തോന്നും. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കു സാരഥ്യം വഹിക്കും. വിജ്ഞാനം ആര്‍ജിക്കാനും പകര്‍ന്നുകൊടുക്കാനും അവസരമുണ്ടാകും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി,
വിശാഖം (3/4)
ഏറ്റെടുത്ത പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും. മാതാപിതാക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കും. സമൂഹത്തില്‍ ഉന്നതരെ പരിചയപ്പെടാനും ആശയവിനിമയം നടത്താനും അവസരമുണ്ടാകും.
വൃശ്ചികക്കൂറ്: വിശാഖം (1/4),
അനിഴം, തൃക്കേട്ട
പ്രകൃതിദത്തമായ കൃഷിസമ്പ്രദായം ആവിഷ്കരിക്കും. അനാവശ്യമായ ഉള്‍ഭീതി ഒഴിവാക്കണം. വ്യവസ്ഥകളില്‍നിന്നു വ്യതിചലിക്കരുത്. പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കാനുള്ള ആര്‍ജവമുണ്ടാകും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
പുതിയ കരാര്‍ ജോലിയില്‍ ഒപ്പുവയ്ക്കും. വിദേശയാത്രയ്ക്ക് സാങ്കേതിക തടസം അനുഭവപ്പെടും. സഹപാഠികളെ കാണാനും സ്മരണകള്‍ പങ്കുവയ്ക്കാനും അവസരമുണ്ടാകും. നിയമപരമല്ലാത്ത കാര്യങ്ങളില്‍നിന്നും പിന്മാറും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
വാക്കും പ്രവൃത്തിയും ഫലപ്രദമാകും. വരവും ചെലവും തുല്യമായിരിക്കും. ഹ്രസ്വകാല പാഠ്യപദ്ധതിക്കു ചേരും. മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ അഹോരാത്രം പ്രയത്നിക്കും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം,
പൂരുരുട്ടാതി (3/4)
പ്രതികൂല സാഹചര്യങ്ങള്‍ തരണം ചെയ്യാന്‍ സുഹൃത്തിന്റെ സഹായം തേടും. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം. ദമ്പതികള്‍ക്ക് ഒരുമിച്ചു താമസിക്കാന്‍ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
ഭൂമിവില്‍പ്പന തല്ക്കാലം നിര്‍ത്തിവയ്ക്കും. ജോലി സമ്മര്‍ദ്ദവും യാത്രാക്ലേശവും വര്‍ധിക്കും. വരുമാനം കുറഞ്ഞതിനാല്‍ ചെലവിനങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തും. ആത്മവിശ്വാസത്തോടെ പരീക്ഷകളെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: