ന്യൂദല്‍ഹി: ലഡാക്ക് പ്രശ്നത്തില്‍ ഇന്ത്യയോട് അനുഭാവം പ്രകടിപ്പിച്ച് ക്വാഡ് സമ്മേളനത്തില്‍ യുഎസും ജപ്പാനും ആസ്ത്രേല്യയും. മൂന്ന് രാഷ്ട്രങ്ങളുടെയും തലവന്മാരായ ജോ ബൈഡനും യോഷിഹിദെ സുഗയും സ്കോട്ട് മോറിസും ഇന്ത്യയ്ക്കനുകൂലമായ നയം വ്യക്തമാക്കിക്കൊണ്ട് ചൈനയ്ക്കെതിരെ സംയുക്തപ്രസ്താവന ഇറക്കി.
ഇന്തോ പസഫിക് പ്രദേശത്തും അതിനപ്പുറവും സുരക്ഷ മുന്നോട്ട് കൊണ്ടുപോകാനും ഭീഷണികള്‍ തടയാനും അന്താരാഷ്ട്ര നിയമത്തില്‍ അടിയുറച്ച നിയമാനുസൃതമായ ക്രമം കൊണ്ടുവരാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഈ സംയുക്തപ്രസ്താവന പറയുന്നു. പ്രദേശങ്ങളുടെ അഖണ്ഡതയും സുരക്ഷയും ജനാധിപത്യമൂല്യങ്ങളും തര്‍ക്കങ്ങള്‍ക്ക് സമാധാനപരമായ പരിഹാരവും നിയമവാഴ്ചയും സ്വതന്ത്ര കപ്പല്‍യാത്രയും പിന്തുണയ്ക്കുമെന്നും പ്രസ്താവന വ്യക്തമാക്കുന്നു. ഒന്നിച്ച് പ്രവര്‍ത്തിക്കാനും ഒട്ടേറെ രാഷ്ട്രങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കാനും പ്രതിജ്ഞാബദ്ധരാണെന്നും ആസിയാന്‍ രാഷ്ട്രങ്ങളുടെ ഐക്യത്തിന് പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്യുമെന്നും പ്രസ്താവന വിശദമാക്കുന്നു.
ഈ പ്രസ്താവനയ്ക്കെതിരെ ചൈന ശക്തമായ പ്രതിഷേധം അറിയിച്ചിരിക്കുകയാണ്. രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണവും കൈമാറ്റവും ആ രാഷ്ട്രങ്ങളുടെ പരസ്പര ധാരണയെയും വിശ്വാസത്തെയും ആശ്രയിച്ചിരിക്കുന്നുവെന്നായിരുന്നു ചൈനയുടെ വിദേശ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്റെ മറുപടി. ഇക്കാര്യത്തില്‍ ഒരു മൂന്നാമന്റെ താല്പര്യങ്ങള് ഹനിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: