കൊച്ചി: ടാറ്റയുടെ കീഴിലുള്ള എയര്‍ കണ്ടീഷണര്‍ ബ്രാന്‍ഡായ വോള്‍ട്ടാസ് പുതിയ വോള്‍ട്ടാസ് മഹാ അഡ്ജസ്റ്റിബിള്‍ ഇന്‍വര്‍ട്ടര്‍ എസികള്‍ പുറത്തിറക്കി. ഇന്ത്യയിലെ കൂളിംഗ് രീതികളെക്കുറിച്ച് മഹാമാരിയുടെ കാലത്ത് വോള്‍ട്ടാസ് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നത്. ഉപയോക്താക്കളില്‍ 70 ശതമാനം പേരും എട്ടു മണിക്കൂറില്‍ അധികം സമയത്തേയ്ക്ക് ഇന്‍വര്‍ട്ടര്‍ എസികള്‍ ഉപയോഗിച്ചിരുന്നുവെന്നും വാരാന്ത്യത്തില്‍ 60 ശതമാനം പേരും ഇന്‍വര്‍ട്ടര്‍ എസികള്‍ 12 മണിക്കൂര്‍ നേരത്തിലധികം ഉപയോഗിച്ചിരുന്നുവെന്നും സര്‍വേ വ്യക്തമാക്കിയിരുന്നു.
ഇന്‍വര്‍ട്ടര്‍ എസികള്‍, സ്പ്ലിറ്റ് എസികള്‍, വിന്‍ഡോ എസികള്‍, കസെറ്റ്, ടവര്‍ എസികള്‍ തുടങ്ങിയവയാണ് വോള്‍ട്ടാസ് 2021ല്‍ പുറത്തിറക്കുന്നത്. കൂടാതെ പുതിയ നിര വോള്‍ട്ടാസ് ഫ്രഷ് എയര്‍ കൂളറുകളില്‍ വിന്‍ഡ്സര്‍, എപ്പികൂള്, വിരാട്, ആല്‍ഫ ഫ്രഷ് എന്നിങ്ങനെ വിവിധ തരത്തിലുള്ള കൂളറുകളുണ്ട്.
കൊമേഴ്സ്യല്‍ റഫ്രിജറേഷന്‍ ഉത്പന്നങ്ങളായ കണ്വര്ട്ടിബില് ഫ്രീസര്‍, ഫ്രീസര്‍ ഓണ്‍ വീല്‍, കേര്വ്ഡഡ് ഗ്ലാസ് ഫ്രീസര്‍, എന്നിവയും വാട്ടര്‍ ഡിസ്പന്‍സറുകള്‍, വാട്ടര്‍ കൂളറുകള്‍ എന്നിവയും പുതിയതായി അവതരിപ്പിക്കുന്നുണ്ട്. ഈ വര്‍ഷം ബി2ബി രംഗത്തേയ്ക്ക് ഒരു നിര കോള്‍ഡ് റൂം ഉത്പന്നങ്ങളും വിപണിയിലെത്തിക്കുന്നുണ്ട്.
വോള്‍ട്ടാസ് ബെക്കോ ഉത്പന്ന നിരയും ശക്തമാക്കാനാണ് വോള്‍ട്ടാസ് ലക്ഷ്യമിടുന്നത്. ഫ്രോസ്റ്റ് ഫ്രീ നിരയിലുള്ള സ്റ്റോര്ഫ്രഷ് സാങ്കേതികവിദ്യയിലുള്ള റഫ്രിജറേറ്ററുകള്‍, ആക്ടീവ് ഫ്രഷ് ബ്ലൂ ലൈറ്റ്, റാപിഡ് കൂളിംഗ് തുടങ്ങിയവയും ബിഇഇ സ്റ്റാര്‍ നിരയില്‍ അവതരിപ്പിക്കുന്നു.
ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഉപയോക്താക്കള്‍ക്ക് വിവിധതരം ടണ്ണേജുകള് മാറിമാറി ഉപയോഗിക്കാം എന്നതാണ് വോള്‍ട്ടാസ് മഹാ അഡ്ജസ്റ്റിബിള്‍ ഇന്‍വര്‍ട്ടര്‍ എസികളുടെ ഗുണം. മുറിയിലെ ചൂടിന് അനുസരിച്ചും മുറിയില്‍ എത്ര ആളുകള്‍ ഉണ്ട് എന്നതിന് അനുസരിച്ചും 0.75, 1, 1.5, 2 ടണ്‍ എന്നിങ്ങനെ മാറിമാറി ഉപയോഗിക്കാന്‍ സാധിക്കും. ഇതുവഴി വൈദ്യുതി ഉപയോഗം ലാഭിക്കാനും പ്രവര്‍ത്തനച്ചെലവ് കുറയ്ക്കാനും സാധിക്കും.
വോള്‍ട്ടാസിന്റെ പുതിയ എസി നിരകള്‍ക്ക് ജീവിതകാലം മുഴുവന്‍ ഇന്‍വര്‍ട്ടര്‍ കംപ്രസര്‍ വാറന്റി, അഞ്ചുവര്‍ഷം വരെ സമഗ്ര വാറന്റി, ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ ആകര്‍ഷകമായ ഇഎംഐ, എന്‍ബിഎഫ്സികള്‍ വഴി പൂജ്യം ശതമാനം കണ്‍സ്യൂമര്‍ ഫിനാന്‍സ് എന്നിവ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: