തൃശ്ശൂര്‍: ആര്‍എസ്പി നേതാവ് മുഹമ്മദ് നഹാസ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി നേതാവ് എ.എന്‍.രാധാകൃഷ്ണന് നഹാസിനെ ഷാളണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. സീറ്റ് വിഭജന ചര്‍ച്ചയില്‍ മട്ടന്നൂര്‍ ലഭിച്ചതോടെ കയ്പമംഗലത്തിനുവേണ്ടിയുള്ള അവകാശവാദം ആര്‍എസ്പി ഉപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയുടെ യുവജനവിഭാഗം സംസ്ഥാന അധ്യക്ഷനായിരുന്ന നഹാസ് ആര്‍എസ്പി വിട്ടത്.
2016-ല്‍ യുഡിഎഫിനുവേണ്ടി കയ്പമംഗലത്ത് മത്സരിച്ച നഹാസ് സിപിഐയുടെ ആര് സുനില്‍ കുമാറിനോട് പരാജയപ്പെട്ടിരുന്നു. കയ്പമംഗലത്ത് കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. മുന്‍ ജില്ലാ പഞ്ചായത്തംഗവും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ശോഭ സുബിന് ഇവിടെ സ്ഥാനാര്‍ഥിയായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: