Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ചുവപ്പിനോട് ഒട്ടിനില്‍ക്കുന്ന ആലത്തൂര്‍

1957 ല്‍ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും പിന്നീട് സിപിഎം ജില്ലാ സെക്രട്ടറിയുമായ ആര്‍. കൃഷ്ണനാണ് വിജയിച്ചത്. 5886 വോട്ടായിരുന്നു അന്നത്തെ ഭൂരിപക്ഷം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2021, 02:24 pm IST
in Palakkad

വടക്കഞ്ചേരി: ജില്ലയില്‍ ഒരുതവണയൊഴികെ എക്കാലവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടൊപ്പം നടന്ന പാരമ്പര്യമാണ് ആലത്തൂരിന്. സിപിഎമ്മിന്റെ അതികായനായ നേതാവ് ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ അവസാന മത്സരവും ആലത്തൂരിലായിരുന്നുവെന്നത് ശ്രദ്ധേയമാണ്. 

77ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.കരുണാകരന്റെ ഉറ്റ അനുയായി ആയ യുവനേതാവ് വി.എസ്.രാഘവനോട് കേവലം രണ്ടായിരത്തില്‍ താഴെ വോട്ടുകള്‍ക്ക് ഇഎംഎസ് വിജയിച്ചപ്പോള്‍ താനല്ല, വിജയരാഘവനാണ് യഥാര്‍ത്ഥ വിജയിയെന്ന് പറഞ്ഞത് ചരിത്രത്തില്‍ ഇടംപിടിച്ച വാക്കുകളാണ്. അതോടെ ഇഎംഎസ് പാര്‍ലമെന്ററി രംഗത്ത് നിന്നും വിടവാങ്ങുകയും വിജയരാഘവന്‍ ജില്ലയിലെ പ്രമുഖ നേതാക്കളിലൊരാളായി ഉയരുകയും ചെയ്തു. 

പിന്നീട് 91ല്‍ ഇപ്പോള്‍ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന മുന്‍ ഡിസിസി പ്രസിഡന്റ് എ.വി.ഗോപിനാഥ് സിപിഎമ്മിന്റെ വി.സുകുമാരന്‍ മാസ്റ്ററെ പരാജയപ്പെടുത്തി മണ്ഡലത്തില്‍ വിജയക്കൊടി പാറിച്ചു. എന്നാല്‍ അതിന് മുമ്പും അതിന് ശേഷവും സിപിഎം ഒഴികെ ഇവിടെ ആരും വിജയിച്ചിട്ടില്ല. 2006ല്‍ എം.ചന്ദ്രന്‍ 47,671 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത് കേരള രാഷ്‌ട്രീയ ചരിത്രത്തില്‍ ശ്രദ്ധേയമായ വിജയങ്ങളിലൊന്നാണ്. ഡിഐസിയിലെ എ.രാഘവനായിരുന്നു എതിരാളി.

1957 ല്‍ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും പിന്നീട് സിപിഎം ജില്ലാ സെക്രട്ടറിയുമായ ആര്‍. കൃഷ്ണനാണ് വിജയിച്ചത്. 5886 വോട്ടായിരുന്നു അന്നത്തെ ഭൂരിപക്ഷം. 1960, 65,67,70 തെരഞ്ഞെടുപ്പുകളിലും ആര്‍.കൃഷ്ണന്‍ തുടര്‍ച്ചയായി വിജയിച്ചു. പിന്നീട് 1980ലും, 82ലും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കെഎസ്‌കെടിയു സംസ്ഥാന ജന.സെക്രട്ടറിയുമായിരുന്ന സി.ടി. കൃഷ്ണനായിരുന്നു വിജയി. ഈ തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിലെ സഖ്യ കക്ഷിയായിരുന്ന എസ്ആര്‍പിയായിരുന്നു എതിരാളി.

1987ല്‍ സി.കെ. രാജേന്ദ്രന്‍  1211 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചുവെങ്കില്‍ 96ല്‍ രാജേന്ദ്രന്‍ വന്‍ഭൂരിപക്ഷത്തോടെ മണ്ഡലം തിരിച്ചുപിടിച്ചു. 2001ല്‍ സിപിഎമ്മിലെ വി.ചെന്താമരാക്ഷന്‍ വിജയിച്ചു. 2011ലും എം.ചന്ദ്രനായിരുന്നു വിജയി. യുഡിഎഫിലെ സഖ്യകക്ഷിയായിരുന്ന കേരള കോണ്‍ഗ്രസ് എമ്മിലെ അഡ്വ.കെ.കുശലകുമാറായിരുന്നു എതിരാളി. 2016ല്‍ കെ.ഡി. പ്രസേനന്‍ 36, 060 വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയിച്ചു. അതേസമയം മണ്ഡലത്തില്‍ ക്രമാനുഗതമായാണ് ബിജെപിയുടെ വളര്‍ച്ച. 1991ല്‍ കെ.എം.ഭാഗ്യലക്ഷ്മി, 96ല്‍ പി.കൃഷ്ണന്‍കുട്ടി, 2001ല്‍ എം.ഹരിഗോവിന്ദന്‍ മാസ്റ്റര്‍,2006ല്‍ ജി. സല്‍പ്രകാശ്, 2011ല്‍ ന്യൂനപക്ഷമോര്‍ച്ച മുന്‍ സംസ്ഥാന ജന.സെക്രട്ടറിയും ബിജെപി സംസ്ഥാന സമിതി അംഗവുമായ കെ.എ.സുലൈമാന്‍,2016ല്‍ ബിജെപി ശ്രീകൃഷ്ണപുരം മുന്‍ മണ്ഡലം പ്രസിഡന്റ് എം.പി.ശ്രീകുമാര്‍ മാസ്്റ്ററുമായിരുന്നു സ്ഥാനാര്‍ത്ഥികള്‍. 3313 വോട്ടില്‍ നിന്നും 2016ല്‍ അത് 19610 വോട്ടുകളിലെത്തി.

Tags: പാലക്കാട്എല്‍ഡിഎഫ്‌Alathoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

Kerala

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയെ റിമാന്‍ഡ് ചെയ്തു, നൂറു വര്‍ഷം ജയിലില്‍ അടച്ചോളൂ എന്ന് മജിസ്‌ട്രേറ്റിനോട് ചെന്താമര

Kerala

മുട്ടുകാല് തല്ലിയൊടിക്കും; കെ.എസ്.യു പ്രവർത്തകന് എസ്.എഫ്.ഐ നേതാവിന്റെ ഭീഷണി, തേജസിനെതിരെ പരാതി നൽകി അഫ്സൽ

Kerala

ആലത്തൂരില്‍ ബിജെപിക്ക് ശ്രദ്ധേയ നേട്ടം; 2019ല്‍ ലഭിച്ചതിനേക്കാള്‍ ഒരുലക്ഷത്തിലധികം വോട്ട് കൂടുതല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.