വടക്കഞ്ചേരി: ജില്ലയില്‍ ഒരുതവണയൊഴികെ എക്കാലവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടൊപ്പം നടന്ന പാരമ്പര്യമാണ് ആലത്തൂരിന്. സിപിഎമ്മിന്റെ അതികായനായ നേതാവ് ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ അവസാന മത്സരവും ആലത്തൂരിലായിരുന്നുവെന്നത് ശ്രദ്ധേയമാണ്.
77ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.കരുണാകരന്റെ ഉറ്റ അനുയായി ആയ യുവനേതാവ് വി.എസ്.രാഘവനോട് കേവലം രണ്ടായിരത്തില്‍ താഴെ വോട്ടുകള്‍ക്ക് ഇഎംഎസ് വിജയിച്ചപ്പോള്‍ താനല്ല, വിജയരാഘവനാണ് യഥാര്‍ത്ഥ വിജയിയെന്ന് പറഞ്ഞത് ചരിത്രത്തില്‍ ഇടംപിടിച്ച വാക്കുകളാണ്. അതോടെ ഇഎംഎസ് പാര്‍ലമെന്ററി രംഗത്ത് നിന്നും വിടവാങ്ങുകയും വിജയരാഘവന് ജില്ലയിലെ പ്രമുഖ നേതാക്കളിലൊരാളായി ഉയരുകയും ചെയ്തു.
പിന്നീട് 91ല്‍ ഇപ്പോള്‍ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന മുന്‍ ഡിസിസി പ്രസിഡന്റ് എ.വി.ഗോപിനാഥ് സിപിഎമ്മിന്റെ വി.സുകുമാരന്‍ മാസ്റ്ററെ പരാജയപ്പെടുത്തി മണ്ഡലത്തില്‍ വിജയക്കൊടി പാറിച്ചു. എന്നാല്‍ അതിന് മുമ്പും അതിന് ശേഷവും സിപിഎം ഒഴികെ ഇവിടെ ആരും വിജയിച്ചിട്ടില്ല. 2006ല്‍ എം.ചന്ദ്രന് 47,671 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത് കേരള രാഷ്ട്രീയ ചരിത്രത്തില്‍ ശ്രദ്ധേയമായ വിജയങ്ങളിലൊന്നാണ്. ഡിഐസിയിലെ എ.രാഘവനായിരുന്നു എതിരാളി.
1957 ല്‍ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും പിന്നീട് സിപിഎം ജില്ലാ സെക്രട്ടറിയുമായ ആര്. കൃഷ്ണനാണ് വിജയിച്ചത്. 5886 വോട്ടായിരുന്നു അന്നത്തെ ഭൂരിപക്ഷം. 1960, 65,67,70 തെരഞ്ഞെടുപ്പുകളിലും ആര്.കൃഷ്ണന് തുടര്‍ച്ചയായി വിജയിച്ചു. പിന്നീട് 1980ലും, 82ലും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കെഎസ്കെടിയു സംസ്ഥാന ജന.സെക്രട്ടറിയുമായിരുന്ന സി.ടി. കൃഷ്ണനായിരുന്നു വിജയി. ഈ തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിലെ സഖ്യ കക്ഷിയായിരുന്ന എസ്ആര്‍പിയായിരുന്നു എതിരാളി.
1987ല്‍ സി.കെ. രാജേന്ദ്രന് 1211 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചുവെങ്കില്‍ 96ല്‍ രാജേന്ദ്രന് വന്‍ഭൂരിപക്ഷത്തോടെ മണ്ഡലം തിരിച്ചുപിടിച്ചു. 2001ല്‍ സിപിഎമ്മിലെ വി.ചെന്താമരാക്ഷന് വിജയിച്ചു. 2011ലും എം.ചന്ദ്രനായിരുന്നു വിജയി. യുഡിഎഫിലെ സഖ്യകക്ഷിയായിരുന്ന കേരള കോണ്‍ഗ്രസ് എമ്മിലെ അഡ്വ.കെ.കുശലകുമാറായിരുന്നു എതിരാളി. 2016ല്‍ കെ.ഡി. പ്രസേനന്‍ 36, 060 വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയിച്ചു. അതേസമയം മണ്ഡലത്തില്‍ ക്രമാനുഗതമായാണ് ബിജെപിയുടെ വളര്‍ച്ച. 1991ല്‍ കെ.എം.ഭാഗ്യലക്ഷ്മി, 96ല്‍ പി.കൃഷ്ണന്‍കുട്ടി, 2001ല്‍ എം.ഹരിഗോവിന്ദന് മാസ്റ്റര്‍,2006ല്‍ ജി. സല്‍പ്രകാശ്, 2011ല്‍ ന്യൂനപക്ഷമോര്‍ച്ച മുന്‍ സംസ്ഥാന ജന.സെക്രട്ടറിയും ബിജെപി സംസ്ഥാന സമിതി അംഗവുമായ കെ.എ.സുലൈമാന്‍,2016ല്‍ ബിജെപി ശ്രീകൃഷ്ണപുരം മുന്‍ മണ്ഡലം പ്രസിഡന്റ് എം.പി.ശ്രീകുമാര്‍ മാസ്്റ്ററുമായിരുന്നു സ്ഥാനാര്‍ത്ഥികള്‍. 3313 വോട്ടില്‍ നിന്നും 2016ല്‍ അത് 19610 വോട്ടുകളിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: