മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിലവിലെ എംഎല്‍എ എന്‍.ഷംസുദീനെ തന്നെ നിശ്ചയിച്ചു. ലീഗ് സംസ്ഥാന സെക്രട്ടറിയായ ഷംസുദീന്‍ മൂന്നാംതവണയാണ് കളത്തിലിറങ്ങുന്നത്. മണ്ണാര്‍ക്കാട് ലീഗിലെ പടലപിണക്കവും ഉള്‍പ്പോരും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഏറെ അനിശ്ചിതത്വം ഉണ്ടാക്കിയിരുന്നു.
മണ്ഡലത്തില്‍ നിന്നും ലീഗ് ജില്ലാ നേതൃത്വത്തിലേക്ക് ആറ് പേരടങ്ങുന്ന ഒരു പട്ടികയും നല്‍കിയിരുന്നു. ഷംസുദീന്‍ വീണ്ടും സ്ഥാനാര്‍ത്ഥിയാവുന്നതിനെതിരെ ലീഗില്‍ മുറുമുറുപ്പുണ്ടായിരന്നു. പുറത്തുനിന്നുള്ളവര്‍ ഇത്തവണ സ്ഥാനാര്‍ത്ഥിയാകേണ്ടതില്ലെന്നും മണ്ഡലത്തിനകത്ത് നിന്നുള്ളവരെ പരിഗണിക്കണം എന്നുമായിരുന്നു ആവശ്യം. ഇതിനിടെ എതിര്‍പ്പുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് താന്‍ പിന്‍വാങ്ങുകയാണെന്നും ഷംസുദീന്‍ പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല ഷംസുദീനെ തിരൂര്‍ മണ്ഡലത്തിലേക്ക് മാറ്റുന്നതും ലീഗ് പരിഗണിച്ചിരുന്നു.
കഴിഞ്ഞരണ്ട് തവണയും സിപിഐയെ പരാജയപ്പെടുത്തിയാണ് ലീഗ് വിജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: