ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം പതിപ്പിലെ ജേതാക്കളെ ഇന്ന് അറിയാം. ഫറ്റോര്‍ഡ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ അരങ്ങേറുന്ന കിരീടപ്പോരാട്ടത്തില്‍ മുംബൈ സിറ്റി എഫ്സിയും എടികെ മോഹന്‍ ബഗാനും മാറ്റുരയ്ക്കും. രാത്രി 7.30 ന് കിക്കോഫ്്. സ്്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം.
ലീഗ് റൗണ്ടിലെ രണ്ട് മത്സരങ്ങളിലും എടികെ മോഹ ബഗാനെ കീഴ്പ്പെടുത്തിയതിന്റെ ആവേശത്തിലാണ് മുംബൈ സിറ്റി കലാശക്കളിക്ക് ഇറങ്ങുന്നത്. ലീഗ്് മത്സരങ്ങളില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടിയ ടീമുകളാണ് മുംബൈ സിറ്റിയും എടികെ മോഹന്‍ ബഗാനും. കിരീടത്തിനായുള്ള ഇവരുടെ പോരാട്ടത്തില്‍ തീപാറും.
ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ടീമാണ് മുംബൈ സിറ്റി. ഇരുപത്തിരണ്ട് മത്സരങ്ങളില്‍ മുപ്പത്തിയേഴ് ഗോള്‍ അടിച്ചു. ലീഗിലെ ഇരുപത് മത്സരങ്ങളില്‍ പന്ത്രണ്ട്് വിജയം നേടി. എടികെയും ഇരുപത് മത്സരങ്ങളില്‍ 12 വിജയം സ്വന്തമാക്കി.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വിധിയെഴുതിയ രണ്ടാം പാദ സെമിയില്‍ അഞ്ചിനെതിരെ ആറു ഗോളുകള്‍ക്ക് എഫ്സി ഗോവയെ തകര്‍ത്താണ് മുംബൈ സിറ്റി ഫൈനലില്‍ കടന്നത്. ആദ്യ പാദ സെമിയില്‍ മുംബൈയും ഗോവയും രണ്ട് ഗോള്‍ വീതം നേടി സമനില പാലിച്ചു. നോര്‍ത്ത് ഈസ്റ്റിനെ രണ്ടാം പാദ സെമിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്് തോല്‍പ്പിച്ചാണ് എടികെ മോഹന്‍ ബഗാന് ഫൈനലില്‍ കടന്നത്. ആദ്യപാദ സെമി സമനിലയായി (1-1). രണ്ട് പാദങ്ങളിലുമായി എടികെ മോഹന്‍ ബഗാന് 3-2 ന്റെ വിജയം സ്വന്തമാക്കി.
അവസാനം കളിച്ച ഒമ്പത് മത്സരങ്ങില്‍ ഒന്നില്‍ മാത്രമാണ് ബഗാന് തോറ്റത്. ആറു മത്സരങ്ങളിലും വിജയം നേടി. റോയ് കൃഷ്ണയാണ് ബഗാന്റെ കരുത്ത്. ഈ സീസണല്‍ പതിനാല് ഗോളുകള്‍ നേടി. ഏഴു ഗോളുകള്‍ക്ക് വഴിയും ഒരുക്കി.
മത്സര ഗതിക്കെതിരെ ഗോള്‍ നേടാന്‍ കഴിയുന്ന കളിക്കാരാണ് മുംബൈ സിറ്റിയുടെ ശക്തികേന്ദ്രങ്ങള്‍. ആദം ലെ ഫോണ്‍ഡ്രെയും ബര്‍ത്തലോമിയോ ഒഗ്ബച്ചേയുമാണ് മുംബൈയുടെ മുന്നേറ്റനിരയെ നയിക്കുന്നത്. മധ്യനിരയില്‍ ഹ്യൂഗോ ബൗമസും അഹമ്മദ് ജാവോയുമാണ് നിയന്ത്രിക്കുന്നത്. കരുത്തനായ മൗര്റ്റോഡ ഫാളാണ് പ്രതിരോധം കാക്കുന്നത്.
എടികെ മോഹന്‍ ബഗാന് മികച്ച ടീമാണ്. ഒരു കൂട്ടം നല്ല കളിക്കാരുമുണ്ട്. എന്നാല്‍ ഞങ്ങള്‍ ഞങ്ങളിലേക്ക് തന്നെയാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിജത്തിനായി മികച്ച പ്രകടനം തന്നെ കാഴ്ചവയ്ക്കുമെന്ന്് മുംബൈ സിറ്റി പരിശീലകന് ലോബേറ പറഞ്ഞു.
ഞങ്ങള്‍ പൊരുതും. എതിരാളികള്‍ക്കെതിരെ വിജയം നേടുകയാണ് ഞങ്ങളുടെ ലക്ഷ്യം. വിജയത്തിനായി തന്റെ ടീം തയ്യാറെടുത്തുകഴിഞ്ഞെന്ന്് എടികെ മോഹന്‍ ബഗാന് പരിശീലകന് അന്റോണിയോ ഹബാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: