അഹമ്മദാബാദ്: പേസര്‍ ജോഫ്ര ആര്‍ച്ചറുടെയും ഓപ്പണര്‍ ജേസണ്‍ റോയിയുടെയും മികവില്‍ ഇംഗ്ലണ്ടിന് വിജയം. ആദ്യ ടി 20 യില്‍ അവര്‍ എട്ട്് വിക്കറ്റിന് ഇന്ത്യയെ തോല്‍പ്പിച്ചു.
125 റണ്‍സ് വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ ഇംഗ്ലണ്ട് 15.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് നേടി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റിന് 124 റണ്‍സാണെടുത്തത്. ഈ വിജയത്തോടെ ഇംഗ്ലണ്ട് അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ 1- 0 ന് മുന്നിലെത്തി.
ജേസണ്‍ റോയ് 32 പന്തില്‍ നാലു ഫോറും മൂന്ന് സിക്സറും ഉള്‍പ്പെടെ 49 റണ്‍സ് എടുത്തു. ജോണി ബെയര്‍സ്റ്റോ പതിനേഴ് പന്തില്‍ 26 റണ്‍സുമായി പുറത്താകാതെ നിന്നു. 24 റണ്‍സ് എടുത്ത ഡേവിഡ് മലാനും പുറത്തായില്ല.
ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യയെ പേസര്‍ ജോഫ്ര ആര്‍ച്ചറാണ് തകര്‍ത്തത്. നാല് ഓവറില്‍ 23 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി.
തുടക്കം തകര്‍ന്ന ഇന്ത്യയെ ശ്രേയസ് അയ്യരുടെ അര്‍ധ ശതമാണ് നൂറ് കടത്തിയത്. അയ്യര്‍ നാല്‍പ്പത്തിയെട്ട് പന്തില്‍ എട്ട് ഫോറും ഒരു സിക്സറും സഹിതം 67 റണ്‍സ് നേടി. ഋഷഭ് പന്ത് 23 പന്തില്‍ 21 റണ്‍സ് നേടി. രണ്ട് ഫോറും ഒരു സിക്സറും അടച്ചു. ഹാര്‍ദിക് പാണ്ഡ്യ 21 പന്തില്‍ ഒരു ഫോറും ഒരു സിക്സും അടക്കം 19 റണ്‍്സ് എടുത്തു. അക്സര്‍ പട്ടേല്‍ മൂന്ന് പന്തില്‍ ഏഴു റണ്‍സുമായി പുറത്താകാതെ നിന്നു.
ബാറ്റിങ്ങിനയ്ക്കപ്പെട്ട ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍ രാഹുല്‍ ഒരു റണ്‍സിനും ക്യാപ്റ്റന്‍ കോഹ് ലി പൂജ്യത്തിനും പുറത്തായി. രണ്ട് വിക്കറ്റ് വീഴുമ്പോള്‍ സ്കോര്‍ബോര്‍ഡില്‍ മൂന്ന് റണ്‍സ് മാത്രം. ശിഖര്‍ ധവാനും അനായാസം കീഴടങ്ങി. നാലു റണ്‍സിന് പുറത്തായി. അയ്യരും ഹാര്‍ദിക് പാണ്ഡ്യയും ഒത്തുചേര്‍ന്നതോടെയാണ് ഇന്ത്യന്‍ സ്കോര്‍ ഉയര്‍ന്നത്. അഞ്ചാം വിക്കറ്റില്‍ ഇവര്‍ 54 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറാണ് ഇന്ത്യയെ തകര്‍ത്തത്. നാല് ഓവറില്‍ 23 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദില്‍ റഷീദ്, മാര്ക്വ് വുഡ്, ക്രിസ് ജോര്‍ദാന്‍ , ബെന്‍സ്റ്റോക്സ് എന്നിവര്‍ ഓരോ വിക്കറ്റ് എടുത്തു. ടോസ് നേടിയ ഇംഗ്ലീഷ് ക്യാപ്റ്റന്‍ മോര്ഗന് ഫീല്‍ഡിങ് തെരഞ്ഞെടുത്തു. ഇന്ത്യ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്ക് വിശ്രമം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: