ന്യൂദല്‍ഹി: താജ്മഹലിന് മുന്പില് പൂജ നടത്താന്‍ ശ്രമിച്ച സ്ത്രീയടക്കമുള്ള മൂന്ന് ഹിന്ദു മഹാസഭാ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
സി ഐഎസ്എഫ് ഇവരെ അറസ്റ്റ് ചെയ്ത് ലോക്കല്‍ പൊലീസിനെ ഏല്പിച്ചു. വിവിധ ഗ്രൂപ്പുകള്‍ തമ്മില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചു എന്ന കുറ്റത്തിന് 153-എ വകുപ്പ് പ്രകാരം താജ്ഗഞ്ച് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തു.
ഹിന്ദുമഹാസഭ.യുടെ പ്രവിശ്യാ മേധാവി മീന ദിവാകര്‍, ജില്ലാ ചുതമലയുള്ള ജിതേന്ദ്ര കുശ്വാഹ, വിശാല്‍ സിംഗ് എന്നിവരാണ് താജ്മഹല്‍ പരിസരത്ത് വന്ന് ജലാര്‍പ്പണം നടത്തിയത്. മഹാശിവരാത്രിയോടനുബന്ധിച്ചായിരുന്നു പൂജ.
പിന്നീട് പ്രധാന ശവകുടീരത്തിനടുത്ത് പൂജ നടത്താന്‍ ശ്രമിച്ചപ്പോള്‍ സി ഐഎസ്എഫ് ഇവരെ പിടികൂടി. തുടര്‍ന്ന് ഹിന്ദുമഹാസഭ പ്രവര്‍ത്തകര്‍ താജ്മഹലിന് പുറത്ത് പ്രതിഷേധിച്ചു. അറസ്റ്റ് ചെയ്തവരെ വെറുതെ വിടാനും ഇവര്‍ ആവശ്യപ്പെട്ടു.
ഇതില്‍ കുശ്വാഹയെയും വിശാലിനെയും 14 ദിവസത്തേക്ക് റിമാന്റ് ചെയ്തതായി താജ്ഗഞ്ച് പൊലീസ് സ്റ്റേഷന് ചുമതലയുള്ള ഉമേഷ് ത്രിപാതി അറിയിച്ചു. അതേ സമയം രോഗമുള്ളതായി നോട്ടീസ് നല്കിയതിനാല് അവരെ എസ്എന്‍ കോളെജിലേക്ക് ചികിത്സയ്ക്കയച്ചു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. 2018 നവമ്പറില്‍ ഒരു സംഘം സ്ത്രീകളാണ് താജ്മഹലിന് മുമ്പില്‍ പൂജയ്ക്കായി എത്തിയത്. താജ്മഹല്‍ ഒരു കാലത്ത് തേജോ മഹാലയ എന്ന് വിളിക്കപ്പെടുന്ന ശിവക്ഷേത്രമായിരുന്നുവെന്നാണ് ഹിന്ദു മഹാസഭയുടെ അവകാശവാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: