കൊല്‍ക്കത്ത : ജനങ്ങളുടെ അനുഗ്രഹം ഞങ്ങള്‍ക്കൊപ്പമാണ്. ഇത്തവണ എല്ലാ സീറ്റുകളും ജയിച്ച് ബിജെപി അധികാരത്തില്‍ എത്തുമെന്ന് സുവേന്ദു അധികാരി. പത്രികാ സമര്‍പ്പണത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മമതയ്ക്ക് എതിരെ ബിജെപി സ്ഥാനാര്‍ത്ഥിയായി സുവേന്ദു അധികാരി നാമനിര്‍ദ്ദേശ പത്രിക നല്കി.
തൊഴിലില്ലായ്മയാണ് സംസ്ഥാനത്തെ മുഖ്യ പ്രശ്നം. ഇത് പരിഹരിക്കണമെങ്കില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിനെ നീക്കം ചെയ്യണം. സംസ്ഥാനത്തെ തൃണമൂല്‍ കോണ്‍ഗ്രസ് ഇന്ന് ഒരു സ്വകാര്യ കമ്പനിയെ പോലെ മാറിക്കഴിഞ്ഞു. അവിടെ മമത ബാനര്‍ജിക്ക് മാത്രമാണ് സംസാരിക്കാന്‍ കഴിയുന്നതെന്നും സുവേന്ദു അധാകാരി കുറ്റപ്പെടുത്തി.
പശ്ചിമ ബംഗാളില്‍ ഇത്തവണ മത്സരമെന്ന വിഷയമേ ഉദിക്കുന്നില്ല. എല്ലാ സീറ്റുകളും ബിജെപി തന്നെ നേടും. 2019ല്‍ ബിജെപി 18 ലോകസഭാ സീറ്റുകളാണ് പിടിച്ചത്. ഇത്തവണ ഭരണം പിടിച്ച് മികവുറ്റ സര്‍ക്കാരായി ബിജെപി മാറും. മമത ബാനര്‍ജിയെ താന്‍ തന്റെ നാട്ടില്‍ തോല്‍പ്പിക്കുമെന്നും സുവേന്ദും അറിയിച്ചു.
2016ല്‍ നന്ദിഗ്രാമില്‍ നിന്ന് തൃണമൂല്‍ കൊണ്ഗ്രസ് സ്ഥാനാര്‍ത്ഥിയായി സുവേന്ദു മത്സരിച്ച് ജയിച്ചിരുന്നു. പിന്നീട് സുവേന്ദു പാര്‍ട്ടി വിട്ടതോടെ
താന്‍ നന്ദിഗ്രാമില്‍ നിന്ന് മാത്രമേ മത്സരിക്കുകയുള്ളുവെന്ന് മമത പരസ്യപ്രഖ്യാപനം നടത്തി. അതിനു പിന്നാലെയാണ് മുന്‍ അനുയായി സുവേന്ദുവിനെ തന്നെ എതിര് സ്ഥാനാര്‍ത്ഥിയായി ബിജെപി കളത്തിലിറക്കിയത്. മാര്‍ച്ച് 27 മുതല്‍ എട്ട് ഘട്ടങ്ങളിലായിട്ടാണ് പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏഴുകോടി മുപ്പത്തിനാല് ലക്ഷം വോട്ടര്‍മാരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്താനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: