ന്യൂദല്‍ഹി: ചൈനക്ക് വെല്ലുവിളിയുമായി ചതുര്ഭുജ ചട്ടക്കൂട് (ക്വാഡ് ) നേതാക്കളുടെ ഇന്ന് നടക്കുന്ന ആദ്യ വെര്‍ച്വല്‍ ഉച്ചകോടിയില്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍, ജപ്പാന് പ്രധാനമന്ത്രി യോഷിഹിഡ് സുഗ, യുഎസ്എ പ്രസിഡന്റ് ജോസഫ് ആര്. ബിഡന് എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും.
അമേരിക്കയില്‍ വികസിപ്പിക്കുന്ന വാക്സീനുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നത് സംബന്ധിച്ച് ഉച്ചകോടിയില്‍ ധാരണയാകുമെന്നാണു റിപ്പോര്‍ട്ട്. യുഎസില്‍ വികസിപ്പിക്കുന്ന വാക്സീനുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതിന് അമേരിക്കയും ജപ്പാനും സാമ്പത്തിക സഹായം നല്‍കും. ഓസ്ട്രേലിയ ഇതിനുള്ള പിന്തുണ നല്‍കുകയും ചെയ്യും. ഇന്തോ-പസഫിക് മേഖലയില്‍ സുരക്ഷിതവും സമതുലിതവും താങ്ങാനാവുന്ന നിരക്കിലുള്ളതുമായ വാക്സിനുകള്‍ ഉറപ്പ് വരുത്തുന്നതിനും , കോവിഡ് -19 മഹാമാരിയെ ചെറുക്കാനായി നടന്നു വരുന്ന ഉദ്യമങ്ങളിലെ സഹകരണത്തിനുള്ള അവസരങ്ങളും നേതാക്കള്‍ ചര്‍ച്ച ചെയ്യും.
പൊതുവായ താല്‍പ്പര്യമുള്ള മേഖലാ ,ആഗോള പ്രശ്നങ്ങള്‍ നേതാക്കള്‍ ചര്‍ച്ച ചെയ്യും, കൂടാതെ സ്വതന്ത്രവും തുറന്നതും സമന്വയിപ്പിച്ചതുമായ ഇന്തോ-പസഫിക് മേഖല നിലനിര്‍ത്തുന്നതിനുള്ള സഹകരണത്തിന്റെ പ്രായോഗിക മേഖലകളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ കൈമാറുകയും ചെയ്യും. സമകാലിക വെല്ലുവിളികളായ ഊര്‍ജ്ജസ്വലമായ വിതരണ ശൃംഖലകള്‍, ഉയര്‍ന്നുവരുന്നതും നിര്‍ണായകവുമായ സാങ്കേതികവിദ്യകള്‍, സമുദ്ര സുരക്ഷ, കാലാവസ്ഥാ വ്യതിയാനം എന്നിവയെക്കുറിച്ച് കാഴ്ചപ്പാടുകള്‍ കൈമാറാനും ഉച്ചകോടി അവസരമൊരുക്കും .
പ്രതികരിക്കാൻ ഇവിടെ എഴുതുക: