Categories: Kollam

എന്‍ടിയു ജില്ലാസമ്മേളനം ഇന്നും നാളെയും

നാളെ രാവിലെ 10ന് പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പാറംകോട് ബിജു അധ്യക്ഷനാകും.

Published by

കൊല്ലം: ദേശീയ അധ്യാപക പരിഷത്ത് റവന്യു ജില്ലാ സമ്മേളനം ഇന്നും നാളെയുമായി ഇളമ്പള്ളൂര്‍ എസ്എന്‍എസ്എംഎച്ച്എസില്‍ നടക്കും. ഇന്ന് വൈകിട്ട് 3ന് സമ്പൂര്‍ണസമിതി.  

നാളെ രാവിലെ 10ന് പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പാറംകോട് ബിജു അധ്യക്ഷനാകും. ആര്‍എസ്എസ് വിഭാഗ് സമ്പര്‍ക്കപ്രമുഖ് സി.കെ. ചന്ദ്രബാബു, ബിജെപി ജില്ലാ സെക്രട്ടറി വി.എസ്. ജിതിന്‍ദേവ്, ബിഎംഎസ് ജില്ലാ സെക്രട്ടറി ആര്‍. അജയന്‍, പ്രൊഫ. ശ്രീപ്രസാദ്, കൃഷ്ണകുമാര്‍, അനില്‍കുമാര്‍ എന്നിവര്‍ സംസാരിക്കും.  

യാത്രയയപ്പ് സമ്മേളനം ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. ആര്‍.ശിവന്‍പിള്ള അധ്യക്ഷനാകും. സംഘടനാസമ്മേളനം ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. സന്ധ്യാകുമാരി അധ്യക്ഷയാകും.  

വൈകിട്ട് 3ന് സമാപനസമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.അനൂപ്കുമാര്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്രസമിതികളുടെ ബലത്തില്‍ കരുത്താര്‍ജിക്കുന്ന പൊതുവിദ്യാഭ്യാസം എന്നതാണ് ഇത്തവണ സമ്മേളനമുദ്രാവാക്യം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by