അഹമ്മദാബാദ്: പഞ്ചദിനമത്സരങ്ങളുടെ പരമ്പര പോക്കറ്റിലാക്കിയ വിരാട് കോഹ്ലിയും കൂട്ടരും കുട്ടിക്രിക്കറ്റിലും ഇംഗ്ലണ്ടിനെ ഒടിച്ചുമടക്കി പോക്കറ്റിലാക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. അഞ്ചു മത്സരങ്ങളുടെ ടി 20 പരമ്പരയിലെ ആദ്യ മത്സരം നരേന്ദ്ര മോദി സ്്റ്റേഡിയത്തില്‍ രാത്രി ഏഴിന് ആരംഭിക്കും. സ്്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം.
ടെസ്റ്റ് പരമ്പരയില്‍ 3-1 ന് ഇംഗ്ലണ്ടിനെ വീഴ്ത്തിയ ഇന്ത്യ ടി 20 യിലും വിജയം പിടിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ലോക ഒന്നാം നമ്പറായ ഇയോന്‍ മോര്‍ഗന്റെ ഇംഗ്ലണ്ടിനെ കീഴടക്കാന്‍ ശക്തമായ പോരാട്ടം തന്നെ കാഴ്ചവയ്ക്കേണ്ടിവരും.
ഈ വര്‍ഷത്തെ ടി 20 ലോകകപ്പാണ് ഞങ്ങളുടെ ലക്ഷ്യം. ഇന്ത്യയില്‍ ഒക്ടോബറില്‍ അരങ്ങേറുന്ന ലോകകപ്പിലേക്ക് മികച്ച ടീമിനെ വാര്‍ത്തെടുക്കാന്‍ ഈ പരമ്പര സഹായകമാകുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് പറഞ്ഞു. ലോകകപ്പ് നടക്കുന്ന ഇന്ത്യയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ഈ പരമ്പര ഉപകരിക്കുമെന്ന് ഇംഗ്ലീഷ് ബാറ്റ്സ്മാന് ജോസ് ബട്ലര് വെളിപ്പെടുത്തി.
രോഹിത് ശര്‍മയും കെ.എല്‍. രാഹുലും ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുമെന്ന് ക്യാപ്്റ്റന് വിരാട് കോഹ് ലി പറഞ്ഞു. മുന്‍നിരയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ചുവരുന്ന കളിക്കാരാണ് രോഹിത് ശര്‍മയും കെ.എല്‍. രാഹുലും. ഇംഗ്ലണ്ടിനെതിരെ ഇവര്‍ ഇന്നിങ്സ് തുറക്കുമെന്ന്് കോഹ്ലി വ്യക്തമാക്കി. ഇതോടെ മൂന്നാം ഒപ്പണറായ ശിഖര്‍ ധവാന് പ്ലേയിങ് ഇലവനില്‍ സ്ഥാനമുണ്ടാകില്ലെന്ന് ഉറപ്പായി.
ഓള് റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്തിനും പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിക്കും.
ഓസ്ട്രേലിയയില്‍ മികവ് കാട്ടിയ ടി. നാടരാന് ടീമിലില്ലാത്ത സാഹചര്യത്തില്‍ ഭൂവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ പേസ് നിരയെ നയിക്കും. സീനിയര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനും അവസരം കിട്ടും. സ്്പിന്നര്‍മാരായ വാഷിങ്ടന്‍ സുന്ദറും അക്സര്‍ പട്ടേലും ചഹലിനൊപ്പം പന്തെറിയും.
ക്യാപ്റ്റന്‍ ഇയോന്‍ മോര്ഗന്, ഓള് റൗണ്ടര്‍ ബെന്‍ സ്റ്റോക്സ്, സാം കറന്, മൊയിന്‍ അലി , മാര്‍ക്ക് വുഡ്, ക്രിസ് ജോര്‍ദാന്‍ സ്പിന്നര്‍ ആദില്‍ റഷീദ് എന്നിവരാണ് ഇംഗ്ലണ്ടിന്റെ കരുത്ത്.
ടി 20 പരമ്പരയിലെ അഞ്ചു മത്സരങ്ങളും അഹമ്മദാബാദിലാണ് നടക്കുന്നത്. അടുത്ത മത്സരങ്ങള്‍ 14, 16, 18, 20 തീയതികളില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: