തിരുവനന്തപുരം: മന്ത്രിമാരുടെ ജനസമ്പര്ക്കപരിപാടിക്കും തെരഞ്ഞെടുപ്പ് ജാഥകള്‍ക്കും അഹിന്ദു ആരാധനാലയങ്ങളിലും ഇല്ലാത്ത കോവിഡ് വിലക്കുകള്‍ ഹിന്ദു ആരാധനാലയങ്ങള്‍ക്ക് നേരെ വീണ്ടും. ഇക്കുറി കൊടുങ്ങല്ലൂര്‍ അമ്പലത്തില്‍ വെളിച്ചപ്പാടുമാര്‍ക്കും ഭകതര്‍ക്കും ജില്ലാ ഭരണകൂടവും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ദേവസ്വം ബോര്‍ഡും ചേര്‍ന്ന് കോവിഡ് കാരണമാക്കി ക്ഷേത്രത്തിനുള്ളിലേക്കുള്ള പ്രവേശനം വിലക്കിയെന്ന് മാത്രമല്ല, പരംപരാഗത ആചാരങ്ങള്‍ക്ക് വിലക്കും ഏര്‍പ്പെടുത്തി.
ജില്ലാ കളക്ടര്‍ എ. ഷാനവാസ് നേരിട്ട് ഇടപെട്ടാണ് ക്ഷേത്രത്തിലെ മീനഭരണിയോടനുബന്ധിച്ച് നടന്ന പ്രാചീന ആചാരക്രമങ്ങള്‍ വിലക്കിയത്. ഉദ്യോഗസ്ഥരും ദേവസ്വം ജീവനക്കാരും ഏകപക്ഷീയമായാണ് ഭക്തര്‍ക്കും വെളിച്ചപ്പാടുമാര്‍ക്കും വിലക്കേര്‍പ്പെടുത്തിയത്. മീനം ഭരണിയുത്സവത്തോടനുബന്ധിച്ച് നടത്തേണ്ട ഒട്ടേറെ ആചാരങ്ങളും വിലക്കി.
നേരത്തെ പലതവണ ഹിന്ദുഭക്തര്‍ മീനഭരണിയോടനുബന്ധിച്ചുള്ള ആചാരക്രമങ്ങള്‍ നിര്‍വ്വഹിക്കാന്‍ അനുവദിക്കണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെങ്കിലും ദേവസ്വം ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടവും അനുമതി നിഷേധിക്കുകയായിരുന്നു. തുള്ളല്‍ എന്ന പരമ്പരാഗതനൃത്തരീതി അനുവദിക്കണമെന്ന് കോമരങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും അതും ഭരണാധികാരികള്‍ നിഷേധിച്ചു.
കേരളത്തിലെ ക്ഷേത്രാചാരങ്ങളെയും ക്ഷേത്രങ്ങളെയും തിരിച്ചുപിടിക്കാന്‍ പ്രവര്‍ത്തിക്കുന്ന റീക്ലെയിം ടെമ്പിള്‍സ് ട്വിറ്ററില്‍ ജില്ലാ ഭരണകൂടത്തിന്റെ അനീതിയെ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. കോമരങ്ങളെ നിയന്ത്രിക്കാന്‍ ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് ജില്ലാ ഭരണകൂടം വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു.
ഇക്കുറിയും സംസ്ഥാനത്തിന്റെ നാനാഭാഗത്ത് നിന്നും കോമരങ്ങള്‍ മീനഭരണി ഉത്സവത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂരിലെ ശ്രീകുരുംബ ഭഗവതിക്ഷേത്രത്തില്‍ എത്തി. അരിവാളേന്തിയ കോമരങ്ങള്‍ പരമ്പരാഗത വേഷങ്ങളില്‍ പാട്ടുപാടി ക്ഷേത്രത്തെ വലം വെച്ചു. ദേവീക്ക് രക്താര്‍പ്പണം നടത്തുന്ന കോഴിക്കല്ല് ചടങ്ങ് ഇത്തവണ ജില്ലാ ഭരണകൂടം നിരോധിച്ചതിനാല്‍ നടന്നില്ല.
നേരത്തെ ടൗണ്‍ കൗണ്‍സില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങിയ സമിതി ഇക്കുറി എല്ലാ ചടങ്ങളുകളും നടത്തണമെന്ന് തീരുമാനിച്ചെങ്കിലും പൊലീസ് അനുമതി നിഷേധിച്ചു. ഉത്സവത്തിന് ഒരു ദിവസം മുമ്പ് കോവിഡ് കാരണം ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടം തന്നെ ക്ഷേത്രത്തിന്റെ നാല് ഗേറ്റുകളില്‍ മൂന്നും അടച്ചു. തിരഞ്ഞെടുക്കപ്പെട്ട ഏതാനും പേര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചത്.
പ്രാദേശികമായ ഹോട്ടലുകാരോടും ലോഡ്ജുകാരോടും മുറി കൊടുക്കരുതെന്നും പൊലീസ് വിലക്കിയിരുന്നു. ക്ഷേത്രത്തിന് ചുറ്റിലും പാര്‍ക്കിംഗും നിരോധിച്ചു. ഭക്തരെയും വഹിച്ചെത്തിയ നൂറുകണക്കിന് വാഹനങ്ങളെ ക്ഷേത്രത്തിലെത്തും മുമ്പ് തന്നെ തിരിച്ചയച്ചു. ഒരു കടകളും തുറന്നുപ്രവര്ത്തിക്കുന്നില്ലെന്ന് ദേവസ്വവും ഉറപ്പുവരുത്തി. ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന വീട്ടുകാരോടും അതിഥികളെ പാര്‍പ്പിക്കരുതെന്ന് പൊലീസ് വിലക്കിയിരുന്നു.
എന്നാല്‍ വിലക്കുകളെ അതിജീവിച്ച് കോമരങ്ങളും ഭക്തരും എത്തി. അവര്‍ ഉറഞ്ഞുതുള്ളുകയും പാട്ടുകള്‍ ഉച്ചത്തില്‍ പാടുകയും ചെയ്തു. എന്നാല്‍ കോമരങ്ങളുടെ കൂടെവന്നവരെ പൊലീസ് തടഞ്ഞു തിരിച്ചയച്ചു.
ദേവസ്വങ്ങളില്‍ തിരുകിക്കയറ്റപ്പെടുന്ന സിപിഎം നേതാക്കളും അണികളും നിരീശ്വരവാദികളാണ്. ക്ഷേത്രങ്ങളിലെ ഭണ്ഡാരവരവെടുത്ത് സര്‍ക്കാര്‍ കാര്യങ്ങള്‍ക്ക് ചെലവാക്കാനല്ലാതെ അവര്‍ക്ക് ക്ഷേത്രാചാരങ്ങളിലോ ചടങ്ങുകളിലോ യാതൊരു താല്പര്യവുമില്ലെന്നതാണ് വാസ്തവം. ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രന് എസ് എഫ് ഐ സംഘടിപ്പിച്ച ബീഫ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തത് കേരളം എളുപ്പം മറക്കില്ല.
ജില്ലാ കളക്ടര്‍ മുസ്ലിമാണെങ്കിലും അദ്ദേഹത്തേക്കാള്‍ വീറും വാശിയുമാണ് ഹിന്ദു ആചാരങ്ങള്‍ക്കെതിരായ ദേവസ്വം ഉദ്യോഗസ്ഥരുടെ നിലപാട്. ഇക്കുറി ഷാനവാസ് കൂടി ട്രഷററായ കേരള സാഹിത്യ അക്കാദമിയാണ് ഹിന്ദു സ്ത്രീകളെ അശ്ലീലമായി ചിത്രീകരിക്കുന്ന മീശ എന്ന നോവലിന് അവാര്‍ഡ് നല്‍കിയതെന്നും ശ്രദ്ധേയമാണ്.
തൊട്ടടുത്തുള്ള മുസ്ലിം പള്ളി ആരാധനയ്ക്കായി വിശ്വാസികള്‍ക്ക് തുറന്നുകൊടുക്കുമ്പോഴാണ് ഹിന്ദുക്ഷേത്രത്തിലെ ആചാരവിലക്ക് എന്നതാണ് ദുഖകരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: