തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുമെന്നുള്ളത് പിണറായി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് തട്ടിപ്പ്. കേസുകള്‍ പിന്‍വലിക്കുമെന്ന് മന്ത്രിസഭാ യോഗം പ്രഖ്യാപിച്ചെങ്കിലും വിരലില്‍ എണ്ണാവുന്ന കേസുകള്‍ മാത്രമാണ് പിന്‍വലിച്ചത്. എന്‍എസ്എസ് നടത്തിയ നാമജപഘോഷയാത്രക്കെതിരെ എടുത്ത കേസുകള്‍ പോലും സര്‍ക്കാര്‍ പിന്‍വലിച്ചിട്ടില്ല. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരേയെടുത്ത 240 കേസുകളും ഇപ്പോഴും നിലവിലുണ്ട്.
തെരഞ്ഞെടുപ്പ് പത്രികയോടൊപ്പം സമര്‍പ്പിക്കാന്‍ സുരേന്ദ്രന്റെ അഭിഭാഷകന് കേസുകളുടെ വിശദാംശങ്ങള്‍ എടുത്തപ്പോഴാണ് ശബരിമല വിഷയത്തില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ എഫ്.ഐ.ആറും നിലനില്‍ക്കുന്നെന്ന് കണ്ടെത്തിയത്. എല്ലാ ജില്ലകളിലും സുരേന്ദ്രെനതിരേ കേസുണ്ട്. ചിലയിടത്ത് ആറാം പ്രതിയാണെങ്കില്‍ മറ്റു ചിലയിടത്ത് ഏഴു മുതല്‍ 11 വരെയാണ് പ്രതിപ്പട്ടികയില്‍ സുരേന്ദ്രന്റെ സ്ഥാനം. ബി.ജെ.പിയുടെ മറ്റു നേതാക്കളും പ്രതിപ്പട്ടികയില്‍ ഉണ്ടെങ്കിലും കൂടുതല്‍ കേസ് സുര്രേന്ദനെതിരേയാണ്. 2019 ജനുവരി രണ്ട്, മൂന്ന് തീയതികളില്‍ ശബരിമല കര്‍മ സമിതി നടത്തിയ സമരം, മൂന്നിന് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ എന്നിവയുടെ പേരിലാണ് കേസെടുത്തിട്ടുള്ളത്.
എന്‍എസ്എസിന്റെ നേതൃത്വത്തില്‍ പന്തളത്തും പാലായിലും നടത്തിയ നാമജപഘോഷയാത്രക്കെതിരെ എടുത്ത കേസുകളും നിലവിലുണ്ട്. പാലായില്‍ നൂറില്‍ അധികം പേര്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. പെരുംമ്പാവൂരിലും ഇങ്ങനെ എന്‍എസ്എസ് നടത്തിയ നാമജപഘോഷയാത്രക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: