തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിലും ഗ്രൂപ്പുകള്‍ തമ്മിലുള്ള സീറ്റ് വീതംവയ്ക്കലിലും മനംനൊന്ത് രാജിവെച്ച പി.സി. ചാക്കോയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് പിജെ കുര്യനും.
‘ചാക്കോ ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ ഗൗരവമുള്ളതാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗമായ തന്നോടും ചര്‍ച്ച ചെയ്തിട്ടില്ല. ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷനോടും കെപിസിസി ഭാരവാഹികളോടും ചര്‍ച്ച ചെയ്തിട്ടില്ല,’- പി.ജെ. കുര്യന് പറഞ്ഞു.
‘എല്ലാം തീരുമാനിക്കുന്നത് ഗ്രൂപ്പ് നേതാക്കളാണ്. ഗ്രൂപ്പ് നേതാക്കള്‍ മാത്രം തീരുമാനങ്ങള്‍ എടുക്കുന്നത് ശരിയല്ല. പാര്‍ട്ടിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ രീതി തെറ്റാണ്,’-പി.ജെ. കുര്യന് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: