മോദി: തന്റെ അമ്മ കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചുവെന്ന് ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരും ചുറ്റുമുള്ള അര്‍ഹരായവരെ കുത്തിവയ്പ് എടുക്കാന്‍ സഹായിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. 99-കാരിയായ ഹീരാ ബെനിന്‍ ഏത് വാക്സിന് ആണ് നല്‍കിയത് എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ട്വീറ്റില്‍ ഇല്ല.
ഇളയ സഹോദരനായ പങ്കജ് മോദിക്കൊപ്പം ഗുജറാത്തിലെ ഗാന്ധിനഗറിന് സമീപം റെയ്സിന് ഗ്രാമത്തിലാണ് പ്രധാനമന്ത്രിയുടെ അമ്മ താമസിക്കുന്നത്. 60 വയസിന് മുകളിലുള്ളവര്‍ക്കും 45 കഴിഞ്ഞ ഗുരുതര രോഗമുള്ളവര്‍ക്കും വാക്സിനേഷന് ആരംഭിച്ച മാര്‍ച്ച് ഒന്നിന് മോദി കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുത്തിരുന്നു.
28 ദിവസത്തിനുള്ളില്‍ രണ്ടാമത്തെ ഡോസ് സ്വീകരിക്കണം. ജനുവരി 16-നാണ് വാക്സിനേഷന് യജ്ഞം രാജ്യത്ത് ആരംഭിച്ചത്. ഫെബ്രുവരിന് രണ്ടിന് ഡോക്ടര്‍മാര്‍ക്കും മുന്‍നിര പ്രവര്‍ത്തകര്‍ക്കും കുത്തിവയ്പ് എടുത്തു തുടങ്ങി. 2,52,89,693 കോവിഡ് വാക്സിന് ഡോസുകള്‍ ഇതുവരെ വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയം ഇന്ന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: