കൊല്ലം: ചടയമംഗലത്ത് എ മുസ്തഫയെ സ്ഥാനാര്‍ത്ഥിയാക്കത്തതില്‍ പ്രതിഷേധിച്ച് പ്രകടനം. സ്ത്രീകളടക്കം ഇരുന്നൂറോളം പേര് സംസ്ഥാന നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ട് പ്രകടനം നടത്തി. എ മുസ്തഫയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ജില്ലാ നേതൃത്വം ചിഞ്ചു റാണിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പാര്‍ട്ടി സ്ഥാനാര്‍ത്ഥികളില്‍ വനിതാ പ്രാതിനിധ്യമെന്ന ആവശ്യം ഉയര്‍ത്തിക്കാട്ടിയാണ് ജില്ലാ നേതൃത്വം ചിഞ്ചു റാണിയുടെ പേര് നിര്‍ദേശിച്ചത്. സംസ്ഥാന കൗണ്‍സില്‍ ഈ തീരുമാനത്തെ അംഗീകരിക്കുകയായിരുന്നു. 21 സ്ഥാനാര്‍ത്ഥികളുടെ പട്ടിക കാനം രാജേന്ദ്രന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചെങ്കിലും അതില്‍ ചടയമംഗലം ഉള്‍പ്പെട്ടിരുന്നില്ല.
സംസ്ഥാനത്ത് പരക്കെയുള്ള വിമത നീക്കങ്ങള്‍ ഇടതു പക്ഷത്തിന് തലവേദനയായിരിക്കുകയാണ്. പൊന്നാനിയില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടിഎം സിദ്ദിഖിന് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയുടെ കൊടിതോരണങ്ങള്‍ ഒരു വിഭാഗം കത്തിച്ചു. കുറ്റ്യാടിയില്‍ കെപി കുഞ്ഞമ്മദിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: