ന്യൂദല്‍ഹി: ഹരിയാനയിലെ മനോഹര്‍ ലാല്‍ ഖട്ടാര്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. ബി.ജെ.പി- ജെ.ജെ.പി സഖ്യം 55 വോട്ടുകള്‍ നേടിയാണ് ഭൂരിപക്ഷം തെളിയിച്ചത്. പ്രതിപക്ഷത്തിന് 32 വോട്ടുകളാണ് ലഭിച്ചത്. സര്‍ക്കാരിനെതിരെ പിന്തുണച്ചിരുന്ന രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ പിന്തുണ പിന്‍വലിച്ചുവെന്ന് കാട്ടിയാണ് കോണ്‍ഗ്രസ് അവിശ്വാസപ്രമേയ നോട്ടീസ് നല്‍കിയത്.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഹരിയാനയിലും വ്യാപക പ്രതിഷേധം ഉണ്ടായ സാഹചര്യത്തില്‍ കൂടിയാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. നിയമങ്ങളെ പിന്തുണച്ച എം.എല്‍.എമാരുടെ ചടങ്ങുകള്‍ ഹരിയാനയുടെ ചില ഭാഗങ്ങളില്‍ ഇടനിലക്കാര്‍ ബഹിഷ്കരിച്ചിരുന്നു. 90 അംഗ ഹരിയാന സഭയില്‍ ബി.ജെ.പിക്ക് മാത്രം 40 അംഗങ്ങളുണ്ട്. സര്‍ക്കാര്‍ അട്ടിമറിക്കാന്‍ മുന്നിട്ടിറങ്ങിയ കോണ്‍ഗ്രസിന്ഏറ്റവും വലിയ തിരിച്ചടിയാണ് ഖട്ടാര്‍ ഭൂരിപക്ഷം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: