മലപ്പുറം: പൊന്നാനി മണ്ഡലത്തില്‍ ടിഎം സിദ്ദിഖിനെ ഒഴിവാക്കി പി. നന്ദകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധം ശക്തം. മലപ്പുറത്തെ വെളിയംകോട് പത്തുമുറി ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് മുന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ കൊടിയും തോരണങ്ങളും കത്തിച്ചു. പാര്‍ട്ടിക്കെതിരെയും നേതാക്കള്ക്കെതിരെും മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം.
ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടിഎം സിദ്ദിഖിന് സീറ്റു നല്‍കാത്തതില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. പി. നന്ദകുമാറിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് നിരവധി ബ്രാഞ്ച് സെക്രട്ടറിമാരും രാജിവെച്ചിരുന്നു. സമവായം എന്ന നിലയ്ക്ക് കെടി ജലീലിനെ മത്സരിപ്പിക്കുമെന്ന് ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നെങ്കിലും സംസ്ഥാന നേതാക്കള്‍ക്ക് പ്രിയങ്കരനായ നന്ദകുമാറിനു തന്നെ സിപിഎം സീറ്റു നല്കി.
പാലോളി മുഹമ്മദ്കുട്ടിയെ ഒഴിവാക്കി 2011 ല്‍ പി. രാമകൃഷ്ണന് സ്ഥാനാര്‍ത്ഥിയായപ്പോഴും സമാന രീതിയിലുള്ള പ്രതിഷേധം പൊന്നാനിയില്‍ ഉയര്‍ന്നുവന്നിരുന്നു. പി.രാമകൃഷ്ണന് മത്സരിച്ചപ്പോഴും ടിഎം സിദ്ദിഖിനെ മുന്‍ നിര്‍ത്തി വിമത നീക്കം സജീവമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: