ന്യൂയോര്‍ക്ക്: ലോകത്തിനുള്ള കൊറോണ വാക്സിന്റെ ഹബ്ബായി ഭാരതം മാറിയെന്ന് രാജ്യാന്തര നാണയനിധി (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ്. കൊറോണ ഇന്ത്യയുടെ മുന്നോട്ടുള്ള വളര്‍ച്ചയെ ബാധിച്ചുവെന്നും. എന്നാല്‍ വിപണി തുറന്നതോടെ രാജ്യം ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണെന്നും അവര്‍ വ്യക്തമാക്കി.
മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ ഇന്ത്യയാണ് ഏറ്റവും മുന്‍പന്തിയില്‍. ബംഗ്ലദേശ്, നേപ്പാള്‍, മ്യാന്മര് തുടങ്ങിയ അയല്‍ രാജ്യങ്ങളിലേക്ക് ഇന്ത്യ ആദ്യം തന്നെ വാക്സീന് നല്കി. ലോകത്തില്‍ അറിയപ്പെടാത്ത രാജ്യങ്ങളില്‍ വരെ ഇന്ത്യ വാക്സിന്റെ സൗജന്യഡോസ് ആദ്യം എത്തിച്ചു. രാജ്യാന്തര വനിതാദിനത്തോട് അനുബന്ധിച്ച് ഡോ. ഹന്‍സ മേത്ത ലക്ചര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
യുഎന്നിലെ ഇന്ത്യയുടെ സ്ഥിര ദൗത്യവും യുണൈറ്റഡ് നേഷന്‍സ് അക്കാദമിക് ഇംപാക്ടും സംയുക്തമായി വിര്‍ച്വല്‍ ആയാണ് പരിപാടി നടത്തിയത്. ഇന്ത്യന്‍ പരിഷ്കരണവാദിയും അധ്യാപികയും യുഎന്നിന്റെ മനുഷ്യാവകാശ കമ്മിഷനില്‍ 1947-48ല്‍ ഇന്ത്യയുടെ പ്രതിനിധിയുമായിരുന്നു ഡോ. ഹന്‍സ മേത്ത. വാക്സിനേഷന് നയത്തിലൂടെ ആഗോള ആരോഗ്യ പ്രതിസന്ധിയില്‍ ഇന്ത്യ നിര്‍ണായക റോളാണ് വഹിക്കുന്നതെന്ന് ഗീത ഗോപിനാഥ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: