ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിനെ നീക്കി ബിജെപി മാതൃകകാണിക്കുന്നു.പകരം മറ്റൊരു ബിജെപി അംഗം ഉടന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിന്റെ പ്രവര്‍ത്തനശൈലിയില്‍ ബിജെപി എംഎല്‍എമാരും ഉത്തരാഖണ്ഡിലെ പാര്‍ട്ടിനേതാക്കളും ചില പരാതികള്‍ ഉന്നയിച്ചതോടെ മുഖ്യമന്ത്രിയെ ബിജെപി ദേശീയാധ്യക്ഷന്‍ ജെ.പി. നഡ്ഡ ദല്‍ഹിക്ക് വിളിപ്പിച്ചിരുന്നു. നേരത്തെ ഇതേക്കുറിച്ച് അന്വേഷണം നടത്തിയ കേന്ദ്ര നിരീക്ഷകരായ രമണ്‍ സിംഗും ദുഷ്യന്ത് ഗൗതമും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ചില പിഴവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.
രാജിവെച്ചൊഴിയാന്‍ ബിജെപി കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചതിനെതുടര്‍ന്ന് അദ്ദേഹം ഗവര്‍ണര്‍ ബേബി റാണി മൗര്യയ്ക്ക് രാജിക്കത്ത് സമര്‍പ്പിച്ചു. നേരത്തെ കേന്ദ്രമന്ത്രി അമിത് ഷായും ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷും ഇതേക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു.
പ്രധാനമായും മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിനെതിരെ ഒരു അഴിമതിക്കേസില്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി സിബി ഐ അന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് കാര്യങ്ങള്‍ ഗൗരവതരമായത്. ബിജെപി എംഎല്‍എമാര്‍ക്കിടയില്‍ പോലും മുഖ്യമന്ത്രി ജനപ്രിയനല്ലാതായിത്തുടങ്ങിയിരുന്നു. എന്നാല്‍ ഇവിടെ പ്രവര്‍ത്തകര്‍ക്കിടയില്‍ ബിജെപിയ്ക്കോ പ്രധാനമന്ത്രി മോദിയ്ക്കോ യാതൊരു എതിര്വികാരങ്ങളും ഉയിര്ന്നിട്ടുമില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ മാറ്റി പാര്‍ട്ടിയുടെ പ്രതിച്ഛായ ഉയര്‍ത്തണമെന്ന വികാരം ശക്തമായത്.
സാധാരണ മുഖ്യമന്ത്രി ഉടനടി നീക്കം ചെയ്യുന്ന പതിവ് ബിജെപിയില്‍ ഇല്ലെങ്കിലും പാര്‍ട്ടി എംഎല്‍എമാര്‍ക്കിടയില്‍ ശക്തമായ എതിര്‍പ്പുയര്‍ന്നതിനാല്‍ മുഖ്യമന്ത്രിയെത്തന്നെ നീക്കം ചെയ്ത് ബിജെപി മാതൃക കാട്ടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: