മുംബൈ: മുകേഷ് അംബാനിയുടെ വീട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലിയില്‍ കണ്ടെത്തിയ സ്‌ഫോടകവസ്തുക്കള്‍ നിറഞ്ഞ എസ്‌യുവിയുടെ ഉടമസ്ഥന്‍ മന്‍സുഖ് ഹിരെന്‍ മരിച്ച സംഭവത്തില്‍ മുംബൈയിലെ പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വേസിനെ അറസ്റ്റ് ചെയ്യണമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്.
‘മുംബൈ പൊലീസിലെ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റാണ് സച്ചിന്‍ വേസ്. ഇദ്ദേഹമാണ് അംബാനിയുടെ വീടിന് മുന്‍പില്‍ കണ്ടെത്തിയ എസ് യുവി കഴിഞ്ഞ നാല് മാസമായി ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്,’- ഫഡ്‌നാവിസ് പറഞ്ഞു.
മന്‍സുഖ് ഹിരെനെ പിന്നീട് മരിച്ച നിലയില്‍ മുംബൈയിലെ ഒരു കടലിടുക്കില്‍ നിന്നാണ് കണ്ടെത്തിയത്. ഇത് ആത്മഹത്യയാണെന്ന് സംശയിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇത് കൊലപാതകമാണെന്ന് ആരോപിക്കുന്നത്. സച്ചിന്‍ വേസാണ് മന്‍സുഖ് ഹിരെനെ കൊന്നത് എന്നാണ് ഹിരെന്റെ ഭാര്യ സംശയിക്കുന്നത്. ഈ കേസില്‍ കൊലപാതകത്തിന്റെ പേരില്‍ സച്ചിന്‍ വേസിനെതിരെ കേസെടുക്കണമെന്നും ഫഡ്‌നാവിസ് ആരോപിക്കുന്നത്.
ഹിരെന്റെ ഭാര്യയുടെ പ്രസ്താവന ദേവേന്ദ്ര ഫഡ്‌നാവിസ് വായിച്ചു: ‘സച്ചിന്‍ വേസ് പറഞ്ഞതനുസരിച്ചാണ് മന്‍സുഖ് ഹിരെന്‍ പൊലീസില്‍ പിടികൊടുത്തത്. രണ്ട് ദിവസം കഴിഞ്ഞ ജാമ്യത്തില്‍ സുരക്ഷിതമായി പുറത്തിറക്കാമെന്ന് ഉറപ്പും സച്ചിന്‍ വേസ് നല്‍കിയിരുന്നു. എന്നാല്‍ ഞാന്‍ നിയമസഹായം തേടി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചു. ഇതിന്റെ പേരില്‍ സച്ചിന്‍ വേസ് ഭര്‍ത്താവിനെ കൊന്നതാണ്. വേസിനെ അറസ്റ്റ് ചെയ്യണം.’
ഏറ്റവുമൊടുവില്‍ ശിവസേന നേതാവ് ധനഞ്ജയ് ഗൗഡയുടെ ഓഫീസിനടുത്താണ് മന്‍സുഖ് ഹിരെന്റെ മൊബൈല്‍ ഫോണിന്റെ ലൊക്കേഷന്‍ കാണിക്കുന്നതെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് ആരോപിച്ചു. ശിവസേന നേതാവ് ധനഞ്ജയ് ഗൗഡയും പൊലീസ് ഓഫീസര്‍ സച്ചിന്‍ വേസും 2017ല്‍ ബലം പ്രയോഗിച്ച് സ്വത്ത് തട്ടിപ്പ് നടത്തിയ കേസില്‍ കൂട്ടുപ്രതികളാണ്.
ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഈ ആരോപണം മഹാരാഷ്‌ട്ര നിയമസഭയില്‍ കോളിളക്കമുണ്ടാക്കി. ബഹളത്തെ തുടര്‍ന്ന് സഭ നീട്ടിവെച്ചു. 2002ലെ ഘാട്‌കോപര്‍ ബോംബ് സ്‌ഫോടനക്കേസില്‍ പ്രതിയെന്ന് സംശയിച്ച ഖ്വാജ യൂനസിന്റെ കസ്റ്റഡി മരണത്തെതുടര്‍ന്ന് 14 പൊലീസുകാരോടൊപ്പം സസ്‌പെന്‍റ് ചെയ്യപ്പെട്ട സച്ചിന്‍ വേസ് പിന്നീട് 2007ല്‍ ജോലി ഉപേക്ഷിച്ചു. തിരിച്ച് സര്‍വ്വീസില്‍ കയറാനുള്ള വേസിന്റെ ശ്രമം അന്നത്തെ മഹാരാഷ്‌ട്രയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തള്ളിയതോടെയാണ് ജോലി ഉപകേഷിച്ചത്.
കോവിഡ് 19 നെതുടര്‍ന്നുണ്ടായ പൊലീസുകാരുടെ ക്ഷാമം പരിഹരിക്കാന്‍ 2020ല്‍ സച്ചിന്‍വേസിനെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് വീണ്ടും സര്‍വ്വീസിലെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: