കൊച്ചി: സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന് ഹൈക്കോടതി. ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്പ്മെന്റില്‍ (ഐഎച്ച്ആര്‍ഡി) വര്‍ഷങ്ങളായി താല്കാലിക ജീവനക്കാരായി ജോലി ചെയ്യുന്ന തങ്ങളെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കോട്ടയം സ്വദേശികളായ ജോയ് ജോസഫ്, ടോം തോമസ് എന്നിവര്‍ നല്കിയ അപ്പീല്‍ തള്ളിയാണ് ഡിവിഷന് ബെഞ്ച് ഉത്തരവ്. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ചു ഇവര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ബെഞ്ച് തള്ളിയിരുന്നു.
സര്‍ക്കാര്‍ നിയന്ത്രിക്കുന്ന കമ്പനികള്‍ കോര്‍പ്പറേഷനുകളിലും സര്‍ക്കാര്‍ വകുപ്പുകളിലും താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മൂന്നാഴ്ചയ്ക്കകം നിര്‍ദ്ദേശം നല്കാന് ചീഫ് സെക്രട്ടറിക്കും ഡിവിഷന് ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ കഴിയില്ലെന്ന് സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കുന്നുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതിനിടെ കേസില്‍ ഹൈക്കോടതി ചീഫ് സെക്രട്ടറിയെ സ്വമേധയാ കക്ഷി ചേര്‍ത്തു. വിധിയുടെ പകര്‍പ്പ് ചീഫ് സെക്രട്ടറിക്ക് കൈമാറാനും ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദ്ദേശം നല്കി.
ഐഎച്ച്ആര്‍ഡിയില്‍ താത്കാലികമായി ജോലി ചെയ്തിരുന്ന ചിലരെ സ്ഥിരപ്പെടുത്തിയതു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാര്‍ വാദം ഉന്നയിച്ചത്. ഒരു തസ്തികയില്‍ ദീര്‍ഘകാലം ജോലി ചെയ്യുന്നതിന്റെ പേരില്‍ സ്ഥിരപ്പെടുത്തണമെന്ന അവകാശം ഉന്നയിക്കാന്‍ കഴിയില്ലന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ഹൈക്കോടതി വിശദീകരിച്ചു.
സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, തദ്ദേശ ഭരണ സ്ഥാപനങ്ങളേപ്പോലുള്ള സ്വയം ഭരണ സ്ഥാപനങ്ങള്‍, പ്രത്യേക ആവശ്യത്തിനായി രൂപം നല്കിയ എസ്പിവി (സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളുകള്‍) സര്‍ക്കാരുമായി ബന്ധപ്പെട്ട് പൊതു പ്രാധാന്യമുള്ള സ്ഥാപനങ്ങള്‍ തുടങ്ങിയവയിലൊന്നിലും താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാവില്ലെന്ന് സുപ്രീം കോടതി മറ്റൊരു കേസില്‍ പറഞ്ഞിട്ടുണ്ട്. ഇത് കേരളത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്. അതിനാല്‍ ഈ സ്ഥാപനങ്ങള്‍ക്കും ഇവയുടെ മേലധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കാനാണ് ഹൈക്കോടതി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: