മുംബൈ: മദര്‍ തെരേസ മുസ്ലീം അല്ലാത്തതിനാല്‍ നരകത്തില്‍ പോകുമെന്ന് തീവ്രവാദ ഫണ്ടിങ് കേസില്‍ ഉള്‍പ്പെട്ട് രാജ്യംവിട്ട വര്‍ഗീയ വിദ്വേഷ പ്രസംഗകന് സാക്കിര്‍ നായിക്. ”ജന്നയിലേക്ക് (പറുദീസ) പോകാന്‍ നാല് വഴികളുണ്ട്. കാലത്തിന്റെ അടയാളത്തിലൂടെ, വിശ്വാസം ഉള്ളവര്‍, നീതിമാന്മാര്, ദവാ ചെയ്യുന്നവര്‍, ക്ഷമയും സ്ഥിരോത്സാഹവും ചെയ്യാന്‍ ആളുകളെ ഉദ്ബോധിപ്പിക്കുന്നവര്‍ ഒഴികെ ഒരു മനുഷ്യന് നഷ്ടത്തിലാണ്. ജന്നയിലേക്ക് പോകാന്‍ കുറഞ്ഞത് നാല് മാനദണ്ഡങ്ങള്‍ ആവശ്യമാണ്.
‘വാദത്തിന്റെ പേരില്‍, മദര്‍ തെരേസ നീതിമാനായിരുന്നുവെന്ന് കരുതുക. എന്നാല്‍ അള്ളാഹുവിനെ വിശ്വസിക്കുന്നില്ല എന്ന വലിയ പാതകം ചെയ്തിരിക്കുന്നു. ഇമാനെ (ഇസ്ലാമിലെ വിശ്വാസം) സംബന്ധിച്ച് അവര്‍ ചെയ്തത് തെറ്റാണ്. അവര്‍ ഷിര്‍ക്ക് ചെയ്യുകയാണെങ്കില്‍ (ഇസ്ലാമല്ലാതെ മറ്റേതെങ്കിലും മതം പിന്തുടരുക) സ്വര്‍ഗം ലഭിക്കില്ല. ക്രിസ്തുവിനെ ഒരിക്കലും അള്ളാഹു ആയി കാണാന്‍ സാധിക്കില്ല. ‘
തുടര്‍ന്ന് സാക്കിര്‍ നായിക് പത്താം ക്ലാസ്സില്‍ പഠിച്ച വിഷയങ്ങളുമായി ‘ജന്നയിലേക്കുള്ള നാല് ഘട്ടങ്ങള്‍’ താരതമ്യം ചെയ്തു. ഒരാള്‍ക്ക് 5 വിഷയങ്ങളില്‍ 99 മാര്‍ക്ക് ലഭിക്കുകയും ഒരു വിഷയത്തില്‍ 10 മാര്‍ക്ക് നേടാന്‍ കഴിയുകയും ചെയ്താല്‍ പോലും, അത് വിദ്യാര്‍ത്ഥി പരാജയപ്പെട്ടുവെന്ന് സൂചിപ്പിക്കുന്നു. അതുപോലെ തന്നെയാണ് അമുസ്ലീങ്ങള്‍ എത്ര നല്ലകാര്യം ചെയ്താലും സംഭവിക്കുന്നതെന്ന് യുക്തിരഹിതമായ വാദം ഇയാള്‍ ഉന്നയിച്ചു. നാല് ഘട്ടങ്ങളും വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ സ്വര്‍ഗം നേടാനാകൂ എന്ന് നായിക് അവകാശപ്പെട്ടു.
‘ ശിര്‍ക്ക് ചെയ്യുന്നത് ഇസ്ലാമിനും ക്രിസ്തുമതത്തിനും അനുസൃതമായ കുറ്റമാണ്.’ നായിക് തന്റെ പതിവ് ശൈലിയില്‍, ആവര്‍ത്തനപുസ്തകം, പുറപ്പാടിന്റെ പുസ്തകം, സൂറ അല്‍ മൈദ എന്നിവ ഉദ്ധരിച്ചു. എന്തായാലും സമൂഹ മാധ്യമങ്ങളില്‍ ഇയാള്‍ക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: