നീതിന്യായ വ്യവസ്ഥയുടെ ലക്ഷ്യം തര്‍ക്കപരിഹാരം മാത്രമല്ല, നീതി ഉയര്‍ത്തിപ്പിടിക്കുകയും ആണ്. നീതി വൈകിപ്പിക്കുന്നത് പോലുള്ള തടസ്സങ്ങള്‍ ഇല്ലാതാക്കുകയാണ് നീതി ഉയര്‍ത്തിപിടിക്കുന്നതിനുള്ള ഒരു മാര്‍ഗം.
നീതിന്യായവ്യവസ്ഥയില്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം വര്‍ദ്ധിച്ചതില്‍ സന്തോഷമുണ്ട്. രാജ്യത്തെ 18,000 ത്തോളം കോടതികള്‍ കമ്പ്യൂട്ടര്വല്ക്കരിച്ചു. ലോക്ക് ഡൗണ്‍ കാലയളവ് ഉള്‍പ്പെടെ 2021 ജനുവരി വരെ 76 ലക്ഷത്തോളം കേസുകളില്‍ വെര്‍ച്വല്‍ കോടതി വഴി വാദം കേട്ടു. നാഷണല്‍ ജുഡീഷ്യല്‍ ഡാറ്റ ഗ്രിഡ്, യൂണിക് ഐഡന്റിഫിക്കേഷന്‍ കോഡ്, ക്യു ആര് കോഡ് തുടങ്ങിയ സംരംഭങ്ങള്‍ ആഗോളതലത്തില്‍തന്നെ പ്രശംസിക്കപ്പെടുന്നതായി. ഇ -കോടതി,വീഡിയോ കോണ്‍ഫറന്‍സിങ്, ഇ -നടപടികള്‍, ഇ -ഫയലിംഗ്, ഇ -സേവ സെന്റര്‍ എന്നിവ വഴി നീതിന്യായ ഭരണസംവിധാനത്തിന് നീതി നടപ്പാക്കല്‍ സുഗമമായി. പേപ്പറിന്റെ ഉപയോഗം കുറച്ച് പ്രകൃതി വിഭവ സംരക്ഷണത്തിന് സാങ്കേതിക വിദ്യയുടെ ഉപയോഗം സഹായിച്ചു.
താഴെ തട്ടിലുള്ള നീതിന്യായ സംവിധാനമാണ് രാജ്യത്തിന്റെ നീതി വ്യവസ്ഥയുടെ കാതലായ ഭാഗം. നിയമ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്കി, മികച്ച ന്യായാധിപന്മാര് ആക്കുന്ന പ്രധാന പ്രവര്‍ത്തനമാണ് ജുഡീഷ്യല്‍ അക്കാദമികള്ക്കുള്ളത്. ജഡ്ജിമാര്‍, മറ്റ് നീതിന്യായ, അര്‍ദ്ധ നീതിന്യായ ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് കൂടുതല്‍ പരിശീലനം നല്കി കോടതികളില്‍, പ്രത്യേകിച്ചു ജില്ലാ കോടതികളില്‍, തീര്‍പ്പ് ആവാതെ കെട്ടിക്കിടക്കുന്ന കേസുകള്‍ എത്രയും വേഗത്തില്‍ പരിഹരിക്കേണ്ടതുണ്ട്.
വേഗത്തിലുള്ള നീതി നടപ്പാക്കലിന്, നിരന്തരമായ നീതിന്യായ പരിശീലനത്തിന് ഒപ്പം നമ്മുടെ നീതിന്യായ നടപടിക്രമങ്ങളില്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം കൊണ്ടുവരേണ്ടതുണ്ട്. കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍, വിഷയം അതിന്റെ ശരിയായ വീക്ഷണത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്. കുറഞ്ഞ സമയത്തിനുള്ളില്‍ കൃത്യമായ തീരുമാനമെടുക്കണം. പുതിയ നിയമങ്ങള്‍, തര്‍ക്കപരിഹാര സ്വഭാവത്തില്‍ വന്ന മാറ്റം, എന്നിവയുടെ പശ്ചാത്തലത്തില്‍ കേസുകള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ , നിയമത്തിലും നടപടിക്രമങ്ങളിലും ജഡ്ജിമാര്‍ക്ക് ഏറ്റവും പുതിയ അറിവുകള്‍ ഉണ്ടാകണം.
ഇന്ത്യയിലെ ജനങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥയില്‍ നിന്ന് വളരെ വലിയ പ്രതീക്ഷയാണുള്ളത്. ജഡ്ജിമാരെ അറിവുള്ളവരും, വിവേകം ഉള്ളവരും, കാരുണ്യമുള്ളവരും, അന്തസ്സുള്ളവരും, പക്ഷപാതം ഇല്ലാത്തവരുമായാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. നീതിന്യായ സംവിധാനത്തില്‍, എണ്ണത്തേക്കാള്‍ ഗുണമേന്മയ്ക്കാണ് പ്രാധാന്യം. ഈ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്, നിരന്തര പരിശീലനം തുടരുകയും വിജ്ഞാനം, സാങ്കേതികവിദ്യ, നീതിന്യായ നൈപുണ്യം എന്നിവയില്‍ ഏറ്റവും പുതിയ അറിവുകള്‍ ഉണ്ടാവുകയും വേണം. അതിനാല്‍ പ്രാരംഭഘട്ടത്തിലും, സേവനങ്ങള്‍ക്ക് ഇടയിലും ജഡ്ജിമാര്‍ക്ക് പ്രതീക്ഷയ്ക്കൊത്ത അറിവ് നല്‍കുന്നതിന് സ്റ്റേറ്റ് ജുഡീഷ്യല്‍ അക്കാദമി കളുടെ പങ്ക് വളരെ വലുതാണ്.
സുപ്രീംകോടതിയുടെ തീരുമാനങ്ങള്‍ 9 ഇന്ത്യന്‍ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യുന്നതില്‍ സന്തോഷമുണ്ട്. ചില ഹൈക്കോടതികളും അവരുടെ വിധിന്യായങ്ങള്‍ പ്രാദേശിക ഭാഷയില്‍ തര്‍ജ്ജമ ചെയ്തു നല്‍കാറുണ്ട്. ഈ പരിശ്രമത്തില്‍ പങ്കാളികളായ എല്ലാവരേയും അഭിനന്ദിക്കുന്നു. പൊതുജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ വിധി സംസ്ഥാന ഔദ്യോഗിക ഭാഷയില്‍ സര്‍ട്ടിഫൈഡ് തര്‍ജ്ജമ രൂപത്തില്‍ ലഭ്യമാക്കാന്‍ ഹൈക്കോടതി കള്‍ തയ്യാറാകണം. ഓരോ വ്യക്തിയുടെയും അവസാന ആശ്രയം നിയമസംവിധാനം ആണ്.നീതിന്യാ
യവ്യവസ്ഥയില് ജനങ്ങളുടെ വിശ്വാസത്തെ ആണ് ഇത് കാണിക്കുന്നത്. ഈ വിശ്വാസം സംരക്ഷിക്കുന്നതിന് ഭരണസംവിധാനത്തിന്റെ ഭാഗമായ നാമോരോരുത്തരും ചുവടെ ചേര്‍ത്തിരിക്കുന്ന കാര്യങ്ങള്‍ ചിന്തിക്കേണ്ടതുണ്ട്.
- ജനങ്ങള്‍ക്ക് വളരെവേഗം, താങ്ങാവുന്ന ചെലവില്‍, നീതി ലഭ്യമാക്കുന്നതിന്അവരുടെ ഭാഷയില്‍ നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിന് സാങ്കേതികവിദ്യ എങ്ങനെ ഉപയോഗപ്പെടുത്താം
- മധ്യസ്ഥത,തീര്‍പ്പ് കല്‍പ്പിക്കല്‍ തുടങ്ങിയ ബദല്‍ നീതിന്യായ സംവിധാന സാധ്യതകള്‍ എങ്ങനെ വിപുലപ്പെടുത്താം
- ഹൈക്കോടതികളുടെയും ജില്ലാ കോടതികളുടെയും നടപടികളില്‍ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയുടെ ഉപയോഗം എങ്ങനെ പ്രോത്സാഹിപ്പിക്കാം
- സര്‍ക്കാര്‍ വ്യവഹാരങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് എന്ത് നടപടികള്‍ എടുക്കാം
പലപ്പോഴും നീതി വൈകുന്നത് കോടതി നടപടികള്‍ വൈകുന്നത് കൊണ്ട് മാത്രമല്ല. മിക്കവാറും അവസരങ്ങളില്‍ വാദിയും പ്രതിയും അതൊരു തന്ത്രമായി സ്വീകരിക്കാറുണ്ട്. നിയമങ്ങളിലും നടപടിക്രമങ്ങളിലും ഉള്ള പഴുതുകളുടെ അടിസ്ഥാനത്തില്‍ അവര്‍ വിചാരണ നീട്ടിക്കൊണ്ടുപോകുന്നത് തുടരുന്നു. കോടതി നടപടികളില്‍ ഉള്ള ഈ പഴുതുകള്‍ പരിഹരിക്കുന്നതിന്, നീതിന്യായ സംവിധാനം ജാഗ്രതയോടെ മുന്‍കൂട്ടിയുള്ള നടപടി സ്വീകരിക്കേണ്ടതുണ്ട്. ദേശീയ,അന്തര്‍ദേശീയ തലത്തില്‍ സംഭവിക്കുന്ന നൂതനാശയങ്ങള്‍ സ്വീകരിക്കുകയും മികച്ച മാതൃകകള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നതിലൂടെ ഈ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ആകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: