മുള്‍ട്ടാന്‍: പാക്കിസ്ഥാനില്‍ വെള്ളിയാഴ്ച അഞ്ചംഗ ഹിന്ദു കുടുംബത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. റഹിം യാര് ഖാന് നഗരത്തില്‍നിന്ന് 15 കിലോ മീറ്റര്‍ അകലെ, അബു ധബി കോളനിയിലുള്ള വീട്ടിലാണ് ദുരൂഹ സാഹചര്യത്തില്‍ കഴുത്തറുത്ത നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ‘ദി ന്യൂസ് ഇന്റര്‍നാഷണല്‍’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂര്‍ച്ചയേറിയ ആയുധംകൊണ്ടാണ് ആക്രമണം നടത്തിയതെന്ന് വ്യക്തം.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളെന്ന് കരുതുന്ന മഴുവും കത്തിയും സംഭവസ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തു. മരിച്ചവരിലൊരാള്‍ 35, 36 വയസ് വരുന്ന മേഘ്വാള് ഹിന്ദുവായ രാം ചന്ദാണെന്ന് റഹിം യാര് ഖാനില്നിന്നുള്ള ആക്ടിവിസ്റ്റായ ബീര്‍ബല്‍ ദാസ് ദി ന്യൂസ് ഇന്റര്‍നാഷണലിനോട് പറഞ്ഞു. തയ്യല്‍ക്കട നടത്തിവരികയായിരുന്നു ഇയാള്‍. കൊലപാതകത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: