ജ്ഞാനത്തിന്റെയും ഗുണത്തിന്റെയും ഇരിപ്പിടമാണ് ഹനുമാന്. ജ്ഞാനത്തിന്റെ ഇരിപ്പിടമാണ് ഹനുമാന് എന്നു സൂചിപ്പിക്കുന്ന സന്ദര്‍ഭം വല്മീകി രാമായണത്തില്‍ കാണാം. രാമലക്ഷ്മണന്മാരെ പരിചയപ്പെടുന്ന വേളയില്‍ ഹനുമാന് ബ്രഹ്മചാരിയുടെ രൂപമെടുത്തിരുന്നു. സ്വയം പരിചയപ്പെടുത്തിയ ഹനുമാനെക്കുറിച്ച് ശ്രീരാമന് ലക്ഷ്മണനോട് പറയുന്നുണ്ട്, ഇദ്ദേഹം സര്‍വവേദ പാരംഗതനും ഒമ്പതു വിധത്തിലുള്ള സംസ്കൃത വ്യാകരണ പണ്ഡിതനുമാണെന്ന്.
മറ്റൊരു സന്ദര്‍ഭം കൂടി വ്യക്തമാക്കാം. ഒരിക്കല്‍ ഭഗവാന് ഹനുമാനോട് ചോദിച്ചു, എന്താണ് നിനക്ക് ഞാനുമായുള്ള ബന്ധമെന്ന്. അതിനുള്ള മറുപടിയും ഹനുമാന്റെ ജ്ഞാനത്തെ വെളിപ്പെടുത്തുന്നു.
ദേഹ ദൃഷ്ട്യാ തു ദാസോഹം
ജീവദൃഷ്ട്യാ ത്വദംശകം
തത്ത്വ ദൃഷ്ട്യാ ത്വമേവാഹം
ഇതി മേ നിശ്ചിതാ മതിഃ
ദേഹ ദൃഷ്ടിയില് അങ്ങയുടെ സേവകനും, ജീവന്റെ ദൃഷ്ടിയില് അങ്ങയുടെ അംശവും തത്ത്വദൃഷ്ടിയില്‍ നമ്മള് രണ്ടും ഒന്നാണ് എന്നതും എന്റെ ഉറപ്പ്. ഈ വരികള്‍ ഹനുമാന് സ്വാമിയുടെ ആത്മജ്ഞാനത്തെ വെളിപ്പെടുത്തുന്നു.
ബഹ്മചാരി സുധീര്‍ ചൈതന്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക: