കോട്ടയം: മീശ നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം കൊടുക്കാന്‍ തീരുമാനിച്ച നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അമ്മമാര്‍ അന്തര്‍ദ്ദേശീയ വനിതാദിനമായ മാര്‍ച്ച് എട്ടിന് സാഹിത്യ അക്കാദമിയിലേക്ക് ‘ഒരു ലക്ഷം ‘കത്തുകള്‍ അയച്ച് പ്രതിഷേധിക്കുമെന്ന് മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
മാതൃത്വത്തിന്റെ മഹനീയതയേയും, സ്ത്രീത്വത്തിന്റെ ശ്രീയേയും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന നോവലാണ് മീശ. ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ മറവില്‍ കേരളീയ സംസ്കാരത്തെയും, പാരമ്പര്യത്തേയും ആരാധനാലയങ്ങളേയും, ആചാരങ്ങളേയും,എല്ലാം വൃത്തികെട്ട രീതിയിലാണ് ഈ നോവലില്‍ ചിത്രീകരിച്ചിരിക്കുന്നത്. മാത്രമല്ല ജാത്യാധിക്ഷേപവും നടത്തിയിരിക്കുന്നു. സമൂഹത്തിലെ നാനാ തുറകളില്‍പ്പെട്ട ലോകമെമ്പാടുമുള്ള സ്ത്രീകള്‍ ഈ പ്രതിഷേധത്തില്‍ പങ്കാളികളാകും.
കേരളത്തിലെ വിവിധ സാമുദായിക സംഘടനകളിലെ വനിതാ നേതാക്കള്‍, വിവിധ മഹിളാ സംഘടനകള്‍, സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന വനിതകള്‍ എന്നിവര്‍ ഈ പ്രതിഷേധത്തില്‍ അണിചേരും. 8ന് രാവിലെ 11ന് വിവിധ പോസ്റ്റ് ഓഫീസുകളില്‍ കത്തുകള്‍ പോസ്റ്റു ചെയ്യുമെന്നും ബിന്ദു മോഹന്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: