കോട്ടയം: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാട് കടത്തി. തോട്ടയ്കാട് പാങ്ങന്താനം ശാന്തിനഗര്‍ കോളനിയില്‍ മുളളനളക്കല് മോനു എന്നുവിളിക്കുന്ന മോനുരാജ് പ്രേമിനെ(26) കാപ്പാ ചുമത്തി നാടുകടത്തിയത്.
വാകത്താനം പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന ഇയാള്‍ക്ക് കോട്ടയം, എറണാകുളം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസ്സുകളില്‍ പ്രതിയാണ്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊച്ചി റേഞ്ച് ഡിഐജിയാണ് മോനുരാജ് പ്രേമിനെ ഒരു വര്‍ഷത്തേക്ക് കോട്ടയം ജില്ലയില്‍ നിന്നും നാടു കടത്തി ഉത്തരവായത്.
ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ മോഷണം, ദേഹോപദ്രവം, കൊലപാതകശ്രമം, സ്ത്രീപീഡനം, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുക തുടങ്ങിയ ക്രമിനല്‍ കേസ്സുകളില്‍ പ്രതിയായ ഇയാള്‍ 2019ല്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വാഹന മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: