കോട്ടയം: നിയമവും നിയന്ത്രണങ്ങളും പാലിക്കാതെ തിരക്കേറിയ നഗരവീഥികളി ലൂടെ ടിപ്പറുകളും ടോറ സുകളും കുതി ച്ചുപായുന്നു. ഇതിനിടയില്‍പെട്ട് പൊലിയുന്നത് ജീവനുകളും. മിക്കവാറും ഇരുചക്ര വാഹനയാത്രക്കാരാണ് ഇത്ത രം അപകടങ്ങള്‍ക്ക് ഇരയാ കുന്നത്. ബുധനാഴ്ച കോട്ടയത്തും അയര്‍ക്കുന്നത്തും നടന്ന രണ്ട് അപകടങ്ങളിലായി സ്കൂട്ടര്‍ യാത്രക്കാരായ രണ്ടുപേരുടെ ജീവനാണ് അകാലത്തില്‍ പൊലിഞ്ഞത്. രണ്ട് അപകടത്തിലും വില്ലനായത് ടോറസ് ലോറികളാണ്. കോട്ടയത്ത് വീട്ടമ്മയും അയര്‍ക്കുന്നത്ത് വിദ്യാര്‍ത്ഥിയുമാണ് മരിച്ചത്.
പകല്‍ സമയങ്ങളില്‍ നഗരത്തില്‍ ടിപ്പറുകള്‍ക്ക് നേരത്തേതന്നെ പോലീസ് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, അവ കാറ്റില്‍ പറത്തിയാണ് ലോഡുമായി ടോറസുകളും ടിപ്പറുകളും ചീറിപ്പായുന്നത്. ടിപ്പറിലും ടോറസിലും മണ്ണു കയറ്റി പോകുമ്പോള്‍ പടുതയോ പ്ലാസ്റ്റിക്കോ ഉപയോഗിച്ച് ശരിയായ രീതിയില്‍ മൂടിക്കെട്ടി പോകണമെന്നാണ് നിയമം. എന്നാല്‍, ഇതൊന്നും പാലിക്കപ്പെടാറില്ല. റോഡില്‍ വീഴുന്ന മണ്ണില്‍ നിന്നു പൊടി ഉയര്‍ന്ന് മറ്റ് യാത്രക്കാര്‍ക്കും ദുരിതമാകുന്നുണ്ട്.
ചെറിയ വാഹനങ്ങളെ കണക്കിലെടു ക്കാതെയുള്ള ടോറസുകളുടെ കുതിച്ചു പായലാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. ലോക്ഡൗണ്‍ പിന്വലിച്ചതിനുശേ ഷമാണ് നിയന്ത്രണങ്ങള്‍ ലംഘിച്ചുള്ള ടോറസുകളുടെയും ടിപ്പറുകളുടെയും മരണപ്പാച്ചില്‍ തുടങ്ങിയത്. സ്കൂളുകള്‍ തുറക്കാത്തതിനാല്‍ പോലീസ് പരിശോധനയും നിലച്ചു. ഇത് മറയാക്കിയാണ് നിരോധിതസമയങ്ങളിലെ ടോറസുകളുടെ ഓട്ടം. എന്നാല്‍ സ്കൂളുകളും കോളേജുകളും ഭാഗികമായി തുറക്കുകയും പരീക്ഷക്കാലമെത്തുകയും ചെയ്തെങ്കിലും ടിപ്പറുകള്‍ ഇത് മുഖവിലയ്ക്കെടുക്കുന്നില്ല.
ഭാരവണ്ടികള്‍ നഗരത്തില്‍ പ്രവേശിക്കുന്നതിന് രാവിലെ ഒന്പതുമുതല് പത്തുവരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് മിക്ക സമയങ്ങ ളിലും ലംഘിക്കപ്പെടാറുണ്ട്. അപകടങ്ങളുടെ പശ്ചാത്തല ത്തില്‍ ടോറസുകളെ നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കു മെന്ന് ജില്ലാ ഭരണകൂടവും പോലീസും വ്യക്തമാക്കി യിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: