തിരുവനന്തപുരം: കോവിഡ് വാക്സിന് വിതരണം രണ്ടാംഘട്ട വിതരണത്തില്‍ സംസ്ഥാനത്തിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ടുകള്‍. അര്‍ഹത ഇല്ലാത്തവര്‍ക്കും സംസ്ഥാനത്ത് വാക്സിന് വിതരണം ചെയ്യുന്നുണ്ടെന്നും പരാതിയുണ്ട്. ഇതിനെ തുടര്‍ന്ന് കോവിഡ് വാക്സിന് ക്ഷാമം ഉള്ളതായും റിപ്പോര്‍ട്ടുണ്ട്.
വാക്സിന് വിതരണം രണ്ടാംഘട്ടത്തില്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും, 45 വയസ്സിനു മുകളില്‍ പ്രായമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കുമാണ് ഇപ്പോള്‍ പ്രതിരോധ വാക്സിന് നല്‍കുന്നത്. എന്നാല്‍ പ്രോട്ടോക്കോള്‍ നോക്കാതെയാണ് മരുന്ന് നല്‍കുന്നതെന്നും, പ്രായം സംബന്ധിച്ച് സര്‍ക്കാരിന്റ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്. തിരുവനന്തപുരത്തും കോഴിക്കോടും കോവിഡ് വാക്സീന് ക്ഷാമം.
ഇതോടെ സ്വകാര്യ ആശുപത്രിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഒരു ദിവസം 10 പേര്‍ക്ക് മാത്രമാണ് വാക്സിന് നല്‍കുന്നത്. കോഴിക്കോട് 400 ഡോസ് നല്‍കിയിരുന്നതിന് പകരം 100 ഡോസാണ് നല്‍കുന്നത്. ചൊവ്വാഴ്ച കൂടുതല്‍ വാക്സിന് എത്തുന്നതോടെ നിയന്ത്രണം പിന്‍വലിക്കുമെന്ന് വാക്സിന് ഓഫീസര്‍ അറിയിച്ചു.
അതേസമയം എറണാകുളം ജില്ലയില്‍ നിലവിലുള്ള വാക്സിന് സെന്ററുകളില്‍ ആവശ്യമായ വാക്സീന് ഡോസുകളുണ്ടെന്ന് ഡിഎംഒ അറിയിച്ചു. പത്തനംതിട്ടയില്‍ 73 കേന്ദ്രങ്ങളില്‍ വാക്സിനേഷന് നല്‍കുന്നത്. ബുധന്‍ ഞായര്‍ ദിവസങ്ങളില്‍ വാക്സിനേഷന് ഇല്ല. ആവശ്യമായ വാക്സിന് ലഭ്യമാണ്. ഇതുവരെ കുറവുണ്ടായിട്ടില്ല എന്നാണ് വിവരം. തൃശ്ശൂരിലും രണ്ട് ദിവസതേക്കുള്ള വാക്സിന് ഉണ്ട് ചൊവ്വാഴ്ച കൂടുതല്‍ വാക്സിനുകളും എത്തുന്നതിനാല്‍ ക്ഷാമമുണ്ടാകുമെന്ന പ്രശ്നമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: